പോലീസ് സ്റ്റേഷനിലേക്കുള്ള നിയമപുസ്തക വിതരണം സംഘടിപ്പിച്ചു

പയ്യന്നൂര്‍: കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ രണ്ടാം ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി പോലീസ് സ്റ്റേഷനിലേക്കുള്ള നിയമപുസ്തക വിതരണം സംഘടിപ്പിച്ചു.

ജൂലൈ 19 വെള്ളിയാഴച്ച തളിപ്പറമ്പ് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റുറല്‍ രണ്ടാം ജില്ല സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് പയ്യന്നൂരില്‍ നിയമ പുസ്തകവിതരണം സംഘടിപ്പിച്ചത്.

പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കണ്‍വീനര്‍ ദിനേശ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

പുതിയ ശിക്ഷാ നിയമത്തെ കുറിച്ച് തളിപ്പറമ്പ് ഡിവൈ.എസ്.പി ഓഫീസിലെ എസ് ഐ സി.തമ്പാന്‍ ക്ലാസെടുത്തു.

കെ.പി.എ കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ്, ജില്ല പ്രസിഡന്റ് ടി.വി.ജയേഷ്, പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

എം.ഷാജി സ്വാഗതവും കെ.എ.പി.പ്രകാശന്‍ നന്ദിയും പറഞ്ഞു.