കേരളാ പോലീസ് അസോസിയേഷന്‍ റൂറല്‍ ജില്ലാ സമ്മേളനം നാളെ.

തളിപ്പറമ്പ്: കേരളാ പോലീസ് അസോസിേയഷന്‍ രണ്ടാമത് കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം നാളെ തളിപ്പറമ്പ്  ഡ്രീംപാലസ്
ഓഡിറ്റോറിയത്തില്‍ നടക്കും.

രാവിലെ 10 ന് ഐ.ജി.കെ.സേതുരാമന്‍ ഉദ്ഘാടനം ചെയ്യും.

കെ.പി.എ ജില്ലാ പ്രസിഡന്റ് ടി.വി.ജയേഷ് അധ്യക്ഷത വഹിക്കും.

ജില്ലാ പോലീസ് മേധാവി എം.ഹേമലത മുഖ്യാതിഥിയാവും.

ഇരിട്ടി എ.എസ്.പി യോഗേഷ് മന്ദയ്യ, കണ്ണഊര്‍ റൂറല്‍ അഡി.എസ്.പി എം.പി.വിനോദ്, കെ.പി.എ സംസ്ഥാന പ്രസിഡന്റ് എസ്.ആര്‍.ഷിനോദാസ്, കെ.പി.ഒ.എ സംസ്ഥാന ജോ.സെക്രട്ടെറി രമേശന്‍ വെള്ളോറ, സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം രാജേഷ് കടമ്പേരി, കെ.പി.അനീഷ്, ടി.പ്രജീഷ് എന്നിവര്‍ പ്രസംഗിക്കും.

ഡിവൈ.എസ്.പിമാരായ കെ.വിനോദ്കുമാര്‍, എം.കെ.കീര്‍ത്തിബാബു, ധനഞ്ജയബാബു, എ.വി.ജോണ്‍ കെ.രാജേഷ്, കെ.പ്രവീണ, എന്‍.വി.രമേശന്‍, വി.സിനീഷ്, എം.വി.അനിരുദ്ധ്, എം.ഗോവിന്ദന്‍എന്നിവര്‍ പങ്കെടുക്കും.

കെ.പി.സനത്ത് അനുശോചനപ്രമേയം അവതരിപ്പിക്കും.

കെ.പി.എ സംസ്ഥാന സെക്രട്ടെറി ഇ.വി.പ്രദീപന്‍ സംഘടനാ റിപ്പോര്‍ട്ടും കെ.പി.എ കണ്ണൂര്‍ റൂറല്‍ സെക്രട്ടെറി കെ.പ്രിയേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും.

ട്രഷറര്‍ വി.വി.വിജേഷ് വരവുചെലവ് കണക്കും ഇ.സുമേഷ് ഓഡിറ്റ് കമ്മറ്റഇ റിപ്പോര്‍ട്ടും അവതരിപ്പിക്കും.

ഇ.ആര്‍.സുരേഷ് പ്രമേയാവതരണം നടത്തും.

എം.ദിനേഷ്‌കുമാര്‍ സ്വാഗതവും ശോഭന്‍ബാബു നന്ദിയും പറയും.