പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണം: കെ.എസ്.എസ്.പി.എ സമ്മേളനം

തളിപ്പറമ്പ്: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍) തളിപ്പറമ്പ് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.

22 ശതമാനം ക്ഷാമാശ്വാസം കുടിശിക അനുവദിക്കുക. പിടിച്ചു വെച്ച കഴിഞ്ഞ (11-ാം പെന്‍ഷന്‍ പരിഷ്‌ക്കരണം) 4-ാം ഗഡു പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

പ്രതിവര്‍ഷം 6000 രൂപ ഈടാക്കിയുള്ള മെഡിസെപ്പ് വേണ്ടത്ര പ്രയോജനകരമല്ലെന്നും അപാകതകള്‍ പരിഹരിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും പരിഹരിക്കാതെ തുടരുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച സമ്മേളനം മെഡിസെപ്പ് പദ്ധതി നിര്‍ത്തലാക്കിയ റീ ഇംപേഴ്‌സ്‌മെന്റ് തുക സര്‍ക്കാര്‍ വിഹിതമായി പ്രീമിയത്തില്‍ ഉള്‍പ്പെടുത്തിയും അപാകതകള്‍ പരിഹരിച്ചും പൊളിച്ചെഴുതണമെന്നും ആവശ്യപ്പെട്ടു.

ഡ്രീം പാലസില്‍ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് കെ.മധു അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റിയംഗം പി.സുഖദേവന്‍ മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടി.ആര്‍ മോഹന്‍ദാസ്, കെ.എസ്.എസ്.പി.എ സംസ്ഥാന കൗണ്‍സിലര്‍മാരായ പാച്ചേനി കൃഷ്ണന്‍, യു.നാരായണന്‍, ജില്ലാ കമ്മിറ്റിയംഗം പി.ഗോവിന്ദന്‍, ബ്ലോക്ക് പ്രസിഡന്റ് പി.ടി.പി മുസ്തഫ, സെക്രട്ടറി കെ.വി പ്രേമരാജന്‍, വനിതാ ഫോറം പ്രസിഡന്റ് കെ.വി ശോഭന, സെക്രട്ടറി എം.കെ.കാഞ്ചനകുമാരി, പി.വി.വനജകുമാരി, ആര്‍.വി വാസന്തി, സി.ശ്രീധരന്‍, ടി.വി ഉണ്ണികൃഷ്ണന്‍, ഒ.ജനാര്‍ദ്ദനന്‍, എം.അശ്രഫ് ,കുഞ്ഞമ്മ തോമസ്, കെ.രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

തലശ്ശേരിയില്‍ നടന്ന ജില്ലാ മാസ്റ്റേഴ്‌സ് മീറ്റില്‍ ജാവലിന്‍ത്രോ ഡിസ്‌ക്കസ് ത്രോ എന്നിവയില്‍ സ്വര്‍ണ്ണ മെഡല്‍ നേടി സംസ്ഥാന മല്‍സരത്തിന് അര്‍ഹത നേടിയ എ.എം ഗ്രേസിയെ ആദരം നല്‍കി അനുമോദിച്ചു.

ഭാരവാഹികള്‍: ഒ.ജനാര്‍ദ്ദനന്‍ (പ്രസിഡന്റ്) പി.വി വനജകുമാരി, എം.അശ്രഫ്, ടി.ബാലന്‍ (വൈ.പ്രസിഡന്റ്) എ.രവി (സെക്രട്ടറി) കെ.വി തോമസ്, ടി.വി ഉണ്ണികൃഷ്ണന്‍, എ.എം ഗ്രേസി (ജോ. സെക്രട്ടറി) പി.അബ്ദുല്ല (ട്രഷറര്‍), വനിതാ ഫോറം: ആര്‍.വി വാസന്തി (പ്രസിഡന്റ്) ടി.ലീല (സെക്രട്ടറി).