ഒന്നും മൂന്നും വയസുള്ള മക്കളോടൊപ്പം യുവതിയെ കാണാതായി-
നരിക്കോട്: യുവതിയേയും ഒന്നും മൂന്നും വയസുള്ള മക്കളേയും കാണാതായി.
നരിക്കോട് കുറ്റിക്കോട് സ്വദേശിനിയായ യുവതി ഇന്നലെ ഉച്ചക്കാണ് മക്കളുമായി വീട്ടില്‍ നിന്ന് പോയത്.
പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് പരാതി.
യുവതി ഏതാനും വര്‍ഷങ്ങളായി ഭര്‍ത്താവുമായി അകന്നുകഴിയുകയാണ്.
മാതാവിന്റെ പരാതിയില്‍ പഴയങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.