എം.ഡി.എം.എയും കഞ്ചാവുമായി രണ്ടു പേര്‍ പയ്യന്നൂരില്‍ പിടിയില്‍.

പയ്യന്നൂര്‍: എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍.

ഇന്ന് രാവിലെ 9:45 മണിയോടെയാണ് പയ്യന്നൂര്‍ പോലീസ് നടത്തിയ പരിശോധനയില്‍ പെരിന്തട്ട സ്വദേശി പി.എം.അഭിജിത്തിനെ(23) 400 മില്ലിഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്.

പയ്യന്നൂര്‍ എസ്.ഐ എം.വി. ഷിജുവാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബംഗളൂരുവില്‍ നിന്നാണ് എം.ഡി.എം.എ എത്തിച്ചതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.

പശ്ചിമബംഗാള്‍ സ്വദേശിയായ സ്വപാന്‍ മോണ്ടാല്‍ (54)നെയാണ് 180 ഗ്രാം കഞ്ചാവുമായി പയ്യന്നൂര്‍ ഇന്‍സ്‌പെക്ടര്‍ മെല്‍വിന്‍ ജോസ് ഇന്ന് രാവിലെ 10.45 ന് പിടികൂടിയത്.

ഉത്സവ അവധിദിവസങ്ങളില്‍ ബസ്സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നടത്താറുള്ള പ്രത്യേക പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

പരിശോധനയില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും പങ്കെടുത്തിരുന്നു.