മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍

കണ്ണൂര്‍: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍.

കണ്ണൂര്‍ കരാര്‍ മാണിക്കക്കാവിന് സമീപം സലീം ക്വാര്‍ട്ടേഴ്‌സില്‍ സി.എം.സാബിറിന്റെ മകന്‍ റിയാസ് സാബിര്‍(36)നെയാണ് പിടികൂടിയത്.

ക്രിസ്തുമസ് പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റ ഭാഗമായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്തിന്റെ

നേതൃത്വത്തില്‍ കണ്ണൂര്‍ കണ്ണോത്തുംചാല്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്നായ 132 ഗ്രാം എം.ഡി.എം.എയുമായി KL.59.7567 കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇയാളെ അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍ ടൗണ്‍ ഭാഗങ്ങളില്‍ മയക്കുമരുന്ന് എത്തിക്കുന്നതില്‍ പ്രധാനിയാണ് അറസ്റ്റിലായ റിയാസ് സാബിറെന്ന് എക്‌സൈസ് പറഞ്ഞു.

ആഴ്ച്ചകളോളമായി എക്‌സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു റിയാസ്.

പ്രിവന്റീവ് ഓഫീസര്‍ സി.കെ.ബിജു, എന്‍.വി.പ്രവീണ്‍, പ്രിവെന്റീവ് ഓഫീസര്‍ ഗ്രേഡ് പി.കെ.ദിനേശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.സജിത്ത്,

എന്‍.രജിത്ത് കുമാര്‍, കെ.പി.റോഷി, ടി.അനീഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.വി.ദിവ്യ, എം.പി.ഷമീന സീനിയര്‍ ഗ്രേഡ് എക്‌സൈസ് ഡ്രൈവര്‍ സി.അജിത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.