മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി ഓഫീസ് അടിച്ച് തകര്‍ത്തു

 

പരിയാരം: മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വിളയാകോട് ഒറന്നിടത്ത് ചാലിലെ ഓഫീസിലേക്ക് ഡി.വൈ. എഫ്. ഐ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി.

ഓഫീസിനകത്തേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ ചില്ലുകള്‍ തല്ലിത്തകര്‍ത്തു.

ഇന്ന് രാവിലെ പത്തോടെയായിരുന്നു സംഭവം.

 

പരിയാരം പോലീസ് സ്ഥലത്തെതിയിരുന്നുവെങ്കിലും പ്രവര്‍ത്തകരെ നിയന്ത്രിക്കാനായില്ല.

പല സ്ഥലത്തും നിര്‍മ്മാണ പ്രവൃത്തികളില്‍ ക്രമക്കേട് ആരോപിച്ചായിരുന്നു മാര്‍ച്ച് നടത്തിയത്.

പിലാത്തറ ടൗണില്‍ ബൗണ്ടറി വാള്‍ ഉള്‍പ്പെടെ അപകടത്തിലായത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കയാണ്.’