മിനി സിവില്‍ സ്റ്റേഷന്‍ വിറകുപുര അറ്റാച്ച്ഡ്- കോഫിഹൗസിന്റെ വിറകുപുരയായി തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷന്‍ വളപ്പ്
തളിപ്പറമ്പ്: തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷന്‍ വളപ്പ് ഇന്ത്യന്‍ കോഫി ഹൗസിന്റെ വിറകുപുര.
ആര്‍.ഡി.ഒ ഓഫീസിന്റെ തൊട്ടു പിറകിലായാണ് തളിപ്പറമ്പ് കോഫിഹൗസിലെ അടുക്കള ഭാഗത്ത് വിറക് ഇറക്കി സൂക്ഷിക്കുന്നത്.
മിനി സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പെടെ നിരവധി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ സ്വകാര്യ വാഹനങ്ങള്‍ കയറ്റുന്നതിന് പോലും ബന്ധപ്പെട്ടവര്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിര്രുമ്പോഴാണ് ഒരു സ്വകാര്യ ഹോട്ടലിലേക്കുള്ള വിറകുകള്‍ വര്‍ഷങ്ങളായി താലൂക്ക് ഓഫീസ് വളപ്പില്‍ സൂക്ഷിക്കുന്നത്.
രാത്രികാലങ്ങളില്‍ താലൂക്ക് ഓഫീസിലെ ചിലരുടെ ഒത്താശയോടെയാണ് വാഹനങ്ങളില്‍ വിറകുകള്‍ ഇറക്കുന്നത്.
വിറകുകള്‍ സൂക്ഷിക്കുന്നത് കാരണം ഈ ഭാഗം അങ്ങേയറ്റം മലിനമായി കിടക്കുകയാണ്.
ഓഫീസിലെത്തുന്ന പലരും മൂത്രശങ്ക തീര്‍ക്കുന്നതും ഈ ഭാഗത്തുതന്നെയാണ്.
ഇക്കാര്യത്തില്‍ അടിയന്തുര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.