ബാലികാസദനത്തിലെ രണ്ട് അന്തേവാസികളെ കാണാതായി.
കണ്ണൂര്‍: ശിശുക്ഷേമസമിതിയുടെ നിര്‍ദ്ദേശപ്രകാരം ബാലികാസദനത്തില്‍ പാര്‍പ്പിച്ച 16, 17 വയസുള്ള രണ്ട് പെണ്‍കുട്ടികളെ കാണാതായി.
ചാലാട് ശ്രീമൂകാംബിക ബാലികാസദനത്തിലെ ഈ അന്തേവാസികളെ ഇന്നലെ രാവിലെ 8.30 മുതലാണ് കാണാതായത്.
ബാലികാസദനത്തിന്റെ ഇന്‍ ചാര്‍ജ് ചേലെരിമുക്കിലെ കുണ്ടുങ്കര വീട്ടില്‍ കെ.മോഹനന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.