കനകക്കുന്ന് പള്ളിയിലേക്ക് പോയ യുവതിയെ കാണാതായി

ഏരുവേശ്ശി: കനകക്കുന്ന് പള്ളിയില്‍ കുര്‍ബാനക്ക് പോയ യുവതിയെ കാണാതായി.

ഏരുവേശ്ശി തട്ടുകുന്നിലെ മറ്റത്തില്‍ വീട്ടില്‍ മഞ്ജു സെബാസ്റ്റിയന്‍(30)നെയാണ് കാണാതായത്.

27 ന് രാവിലെ 10 നാണ് വീട്ടില്‍ നിന്നും പള്ളിയിലേക്കെന്ന് പറഞ്ഞ് പോയത്.

പിതാവ് സെബാസ്റ്റ്യന്റെ പരാതിയില്‍ കുടിയന്‍മല പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.