എം.ടി- ജയചന്ദ്രൻ അനുസ്മരണം

പരിയാരം: ചെറുതാഴം റെഡ്സ്റ്റാർ കൊവ്വൽ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ എം.ടി.വാസുദേവൻ നായർ -പി ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു.

സാഹിത്യനിരൂപൻ എ.വി.പവിത്രൻ അനുസ്മരണ പ്രഭാഷണം നടത്തി.

എം.പി ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു.

യു.സുരേശൻ, വി.രമേശൻ, യു.രാധ, കെ.കെ.ആർ വെങ്ങര, പപ്പൻ ചെറുതാഴം, കെ. മനോജ്, പി.വി.രാഘവൻ, പി.പി.ബാലൻ, നിഷാന്ത്, പി.പി.ഷീന എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ജയചന്ദ്രന്റെ ഗാനങ്ങളുടെ കരോക്ക ഗാനമേളയും നടന്നു.