പിലാത്തറയില്‍ നീതി ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു
.പിലാത്തറ: പിലാത്തറ കോ ഓപ്പറ്റേറ്റീവ് അര്‍ബന്‍ സൊസൈറ്റിയുടെ നീതി ഹൈപ്പര്‍ മാര്‍ക്കറ്റ് പീരക്കാംതടം സംഗം ഓഡിറ്റോറിയത്തിനു സമീപം പ്രവര്‍ത്തനമാരംഭിച്ചു.
മാര്‍ക്കറ്റ്‌ഫെഡ് ചെയര്‍മാന്‍ അഡ്വ.സോണി സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു.
സംഘം ചെയര്‍മാന്‍ അഡ്വ.കെ.ബ്രിജേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ ആദ്യവില്‍പ്പന നിര്‍വഹിച്ചു.
പയ്യന്നുര്‍ അസി.രജിസ്ട്രാര്‍ (ജനറല്‍) എം.കെ.സൈബുന്നിസ, വാര്‍ഡ് അംഗം യു.രാമചന്ദ്രന്‍, ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ:കെ.പ്രമോദ്,
എം.പി.ഉണ്ണികൃഷ്ണന്‍, പിലാത്തറ ആഗ്രിക്കള്‍ചറല്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് ടി. കരുണാകരന്‍ മാസ്റ്റര്‍, സംഘം ഡയറക്ടര്‍ ജാസ്മിന്‍ രാജീവ് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി പി.വി.സുരേന്ദ്രനാഥ് സ്വാഗതം പറഞ്ഞു.