നെല്ലിക്ക-പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
കുറുമാത്തൂര്‍: കുറുമാത്തൂര്‍ സൗത്ത് യു.പി.സ്‌കൂളില്‍ 1989-1990 കാലയളവില്‍ ഏഴാം ക്ലാസ്സില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ നെല്ലിക്ക എന്ന പേരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കുന്നു.
സ്‌കൂളിന്റെ 114 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംഗമം നടത്തുന്നത്.
അധ്യാപകരേയും കലാസാഹിത്യ മേഖലകളില്‍ മികവ് തെളിയിച്ചവരേയും ചടങ്ങില്‍ ആദരിക്കും.
സെപ്തംബര്‍ 11 ന് ഞായറാഴ്ച സ്‌കൂള്‍ ഹാളില്‍ വച്ച് നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം മുന്‍ ഹെഡ്മാസ്റ്റര്‍ ടി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
രാജേഷ് കുറുമാത്തൂര്‍ അധ്യക്ഷത വഹിക്കും.
സി.റാഷിദ,പി.പി.അഷറഫ്, കെ.സുലോചന, അബ്ദുള്ള ഹാജി, ടി.പി.അബ്ദുള്‍ റഹ്മാന്‍, ഹേമമാലിനി, കെ.പി.മിനി എന്നിവര്‍ സംസാരിക്കും