നിരാലംബര്‍ക്ക് ആശ്വാസമേകാന്‍ പരിയാരം എന്‍ എസ് എസ്

പരിയാരം: കെ.കെ എന്‍ പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് അംഗങ്ങള്‍ പിലാത്തറ ഹോപ്പ് അഗതിമന്ദിരം സന്ദര്‍ശിച്ചു.

ഓണാഘോഷത്തിന്റെ ഭാഗമായി വളണ്ടിയര്‍ മാര്‍ ഹോപ്പ് ട്രസ്റ്റിന്റെ കേന്ദ്രത്തില്‍ പച്ചക്കറി തോട്ട നിര്‍മ്മാണം , ശുചീകരണ പ്രവര്‍ത്തനം തുടങ്ങിയ നടത്തി.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ പരിപാടിയില്‍ പ്രോഗ്രാം ഓഫീസര്‍ സി.ഷീന, ജ്യോതി, ശ്രീജിത്ത് എസ് നായര്‍, സുജിത്ത്, കശ്യപ്, അനന്യ എന്നിവര്‍ നേതൃത്വം നല്‍കി.