നൃത്താഞ്ജലി കലാക്ഷേത്ര നവീകരിച്ച ഓഫീസ് തുറന്നു.

തളിപ്പറമ്പ്: തളിപ്പറമ്പിന്റെ തിലകക്കുറിയായ നൃത്താഞ്ജലി കലാക്ഷേത്ര നൃത്തവിദ്യാലയത്തിന്റെ നവീകരിച്ച പുതിയ ഓഫീസ് സീലാന്റ് കോംപ്ലക്‌സില്‍ പ്രവര്‍ത്തനമാരംഭിച്ചു.

എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

സി.എം.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

നൂറുകണക്കിന് വിദ്യാര്‍ത്ഥികളേയും വീട്ടമ്മമാരെയും നൃത്തകല പരിശീലിപ്പിച്ച ജസീന്ത ജയിംസ് ഡയരക്ടറായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഇപ്പോള്‍ നൃത്തപരിപാടികള്‍ക്ക് ആവശ്യമായ ഡ്രസ്സുകളും ഓര്‍ണമെന്റുകളും വാടകക്ക് നല്‍കുകയും ചെയ്യുന്നുണ്ട്.

ഭരതനാട്യം, മോഹനിയാട്ടം, കുച്ചിപ്പുടി, കേരളനടനം, നാടോടിനൃത്തം, സെമി ക്ലാസിക്കല്‍, സിനിമാറ്റിക്, ശാസ്ത്രീയസംഗീതം, ചിത്രരചന, വയലിന്‍, ഓര്‍ഗണ്‍, യോഗ, കരാട്ടെ എന്നിവയില്‍ ഇവിടെ പരിശാലനം നല്‍കുന്നുണ്ട്.