കാര്‍ തരാമെന്ന് വാഗ്ദാനം ചെയ്ത് ആലക്കോട് സ്വദേശിയുടെ ആറര ലക്ഷം തട്ടിയെടുത്തതായി പരാതി.

ആലക്കോട്: കാര്‍ തരാമെന്ന് വാഗ്ദാനം ചെയ്ത് ആറരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

ഒ.എല്‍.എക്‌സില്‍ 12.5 ലക്ഷം രൂപ വിലയുള്ള കാര്‍ വില്‍പ്പനക്കുണ്ടെന്ന് പരസ്യം നല്‍കിയ ഗുരുവായൂര്‍ വടക്കന്‍ തുള്ളിയില്‍ വീട്ടില്‍ ആരോമല്‍ രാജ്, പിതാവ് വി.വി.രാജു എന്നിവര്‍ക്കെതിരെയാണ് ആലക്കോട് പോലീസ് കേസെടുത്തത്.

ആലക്കോട് തിമിരി കുറ്റിപ്പുഴയിലെ ചെരിയന്‍കാലായില്‍ വീട്ടില്‍ ജിതിന്‍മാത്യുവിന്റെ(30) പരാതിയിലാണ് കേസ്.

ഒ.എല്‍.എക്‌സ് പരസ്യം കണ്ട് ബന്ധപ്പെട്ട ജിതിന്‍മാത്യു 2024 ഏപ്രില്‍ 12 നും 13 നും കരുവഞ്ചാല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ അക്കൗണ്ട് മുഖേന 4 ലക്ഷം രൂപയും ആലക്കോട് സ്‌റ്റേറ്റ്ബാങ്കിലെ അക്കൗണ്ട് മുഖേന 2.5 ലക്ഷം രൂപയും ആരോമല്‍രാജിന്റെ പിതാവ് വി.വി.രാജുവിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുനല്‍കി.

എന്നാല്‍ ഇത്രയും കാലമായിട്ടും കാറോ നല്‍കിയ പണമോ തിരികെ നല്‍കിയില്ലെന്നാണ് പരാതി.