ഓപ്പറേഷൻ തിയേറ്റർ പീഡനം – പ്രതിയെ 23 വരെ അറസ്റ്റ് ചെയ്യില്ല
പരിയാരം: ഓപ്പറേഷൻ തിയേറ്ററിൽ വെച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി രതീശനെ (42) ഡിസംബർ 23 വരെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ്. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതിനാൽ അതിൻ്റെ തീരുമാനം വരുന്നത് വരെ രതീശനെ ഈ മാസം 23 വരെ പോലീസ് അറസ്റ്റ് ചെയ്യില്ല. കോടതിയുടെ തീരുമാനം വരെ കാത്തിരിക്കുമെന്ന് പോലീസ്.
ഇയാളെ സംഭവം നടന്നു എന്ന് പറയപ്പെടുന്ന ഓപ്പറേഷൻ തീയേറ്ററിൽ നിന്നും മെഡിക്കൽ കോളേജ് ലോൺഡ്രിയിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.