തലശ്ശേരി: പടപ്പേങ്ങാട് സ്വദേശി തലശേരിയിൽ തീവണ്ടിടി തട്ടിടി മരിച്ചു . മാഹിക്കും തലശ്ശേരിക്കുമിടയിൽ പുന്നോലിലെ പാളത്തിലാണ് തളിപ്പറമ്പ് ചപ്പാരപ്പടവ് പടപ്പേപേങ്ങാട്ടെ മേലേടത്ത് വീട്ടിൽ അഭിജിത്താണ് ( 23) മരിച്ചത്.മുഖം തിർത്തും വികൃതമായ നിലയിൽ ട്രാക്കിൽ കാണപ്പെട്ട മൃതദേഹത്തിൽ നിന്നും ലഭിച്ച ഫോൺ നമ്പറിൽ ന്യൂ മാഹി പോലിസ് ബന്ധപ്പെട്ടതിനെ തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലെത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് ധരിച്ച വസ്ത്രങ്ങളും താടിയും അടയാളമാക്കി ആളെ തിരിച്ചറിഞ്ഞത്.
പടപ്പേങ്ങാട്ടെ പത്മനാഭൻ -ജയ ദമ്പതികളുടെ മകനാണ് അഭിജിത്ത് -സഹോദരി – അഭിനയ – കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ താൽക്കാലിക ജോലിയുള്ള യുവാവ് വെള്ളിയാഴ്ച വീട്ടിൽ നിന്നും കോഴിക്കോട്ടേക്ക് പോയതായിരുന്നുവത്രെ.