മൊബൈല്‍ വിലക്കി-17 കാരി എലിവിഷം കഴിച്ച് മരിച്ചു.
തളിപ്പറമ്പ്: അമിതമായ മൊബൈല്‍ ഉപയോഗം മാതാപിതാക്കള്‍ വിലക്കിയതിന് എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു.
ആലക്കോട് രയരോം ബിംബുംകാട്ടെ ചിറവയല്‍ ബിജു-ലിസ ദമ്പതികളുടെ മകള്‍ ഫ്രെഡില്‍മരിയ(17) ആണ് മരിച്ചത്.
കരിമ്പത്തെ എസ്.ജി. മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥിനിയാണ്.
എക സഹോദരി ക്രിസ്റ്റി രയറോം ഗവ: ഹൈസ്‌കൂളിലെ അഞ്ചാംതരം വിദ്യാര്‍ത്ഥിനിയാണ്.
മൂന്ന് ദിവസം മുമ്പ് പേസ്റ്റ് രൂപത്തിലുള്ള എലിവിഷം കഴിച്ച വിവരം പെണ്‍കുട്ടി ആരോടും പറഞ്ഞിരുന്നില്ല.
ഇന്നലെ അസ്വസ്ഥത തോന്നി ആശുപത്രിയിലെത്തിയപ്പോല്‍ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍
കോളേജില്‍ എത്തിച്ചുവെങ്കിലും കരളിനെ ഉള്‍പ്പെടെ വിഷം ബാധിക്കപ്പെട്ടതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ
ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും
ഇന്നലെ വൈകുന്നേരം മരണപ്പെട്ടു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം സംസ്‌ക്കരിക്കും.