പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മണിക്ക് 22 വര്‍ഷം തടവും 80,000 പിഴയും ശിക്ഷ

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 22 വര്‍ഷം തടവും 80,000 രൂപ പിഴയും ശിക്ഷ.

മംഗലശേരിയിലെ മഠത്തില്‍പറമ്പില്‍ മണി(48)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്മാന്‍ ശിക്ഷിച്ചത്.

2017 മാര്‍ച്ച് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.

16 കാരിയായ പെണ്‍കുട്ടിയെ പ്രതി നിരന്തരമായി ലൈംഗികമായി പീഡിപ്പിക്കുകയും ജനനേന്ദ്രിയം പിടിപ്പിക്കുകയും ചെയ്തു എന്നാണ് കേസ്.

മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ. അന്നത്തെ തളിപ്പറമ്പ് എസ്.ഐ പി.എ ബിനുമോഹനും സി.ഐ പി.കെ.സുധാകരനുമാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.