തുണിയഴിച്ച് കാണിക്കല്‍- സുലൈമാന് രണ്ട് വര്‍ഷം തടവും 10,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ പിന്തുടര്‍ന്ന് തുണിയഴിച്ച് കാണിച്ച ആലപ്പുഴക്കാരന് 2 വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

ആലപ്പുഴ മണ്ണഞ്ചേരിയിലെ കന്നപ്പള്ളിച്ചിറ വീട്ടില്‍ ബീരാന്റെ മകന്‍ ബി.സുലൈമാന്‍ എന്ന സല്‍മാനെയാണ്(39) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്മാന്‍ ശിക്ഷിച്ചത്.

2018 ഒക്ടോബര്‍-9 നായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടൂരിലെ എട്ടാംക്ലാസില്‍ പഠിക്കുന്ന 12 വയസുകാരിയെ കെ.എല്‍ 59 എല്‍ 5039 ബൈക്കില്‍ പിന്തുടര്‍ന്നു വന്ന പ്രതി ബൈക്കിലിരുന്ന് തുണിയഴിച്ച് ലൈംഗികാവയവം   പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

പേടിച്ചോടിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് അതേ പ്രവൃത്തി ചെയ്യുകയും ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയ.ും ചെയ്തുവെന്നാണ് കേസ്.

അന്നത്തെ ശ്രീകണ്ഠാപുരം എസ്.ഐ പ്രകാശനാണ് കേസന്വേഷിച്ച് കുറ്റുത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.