റിമാന്‍ഡില്‍ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്‌സോ കേസ്

തളിപ്പറമ്പ: തളിപ്പറമ്പില്‍ 12 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് റിമാന്‍ഡില്‍ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്‌സോ കേസ്.

കഴിഞ്ഞ മാസം അറസ്റ്റിലായ സ്‌നേഹ മെര്‍ലിനെതിരായാണ് തളിപ്പറമ്പ പൊലീസ് വീണ്ടും കേസെടുത്തിരിക്കുന്നത്.

അതിജീവിതയായ 12കാരിയുടെ സഹോദരനെയും സ്‌നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കണ്ടെത്തല്‍.

നിര്‍ബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്ന് പെണ്‍കുട്ടിയുടെ സഹോദരനായ 15കാരന്‍ മൊഴി നല്‍കി.

വിവരം കുട്ടി തന്നെയാണ് വീട്ടുകാരോട് തുറന്നു പറഞ്ഞത്.

തുടര്‍ന്ന് വീട്ടുകാര്‍ ചൈല്‍ഡ് ലൈനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.

ആദ്യ ഘട്ടത്തില്‍ പൊലീസിന് സംശയം ഉണ്ടായിരുന്നുവെങ്കിലും കുടുംബം പരാതി പറയാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നില്ല.

പൊലീസ് 15കാരന്റെ മൊഴി രേഖപ്പെടുത്തി.

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ മാസമാണ് 23 കാരിയായ സ്‌നേഹയെ പൊലീസ് അറസ്റ്റ് ചെയ്തത്.