ഏഴിമല നാവിക അക്കാദമി എം. ബി. ബി. എസ് വിദ്യാര്‍ത്ഥി കള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് നടത്തി

പരിയാരം: സൈനിക സേവനത്തില്‍ വൈദ്യ ശാസ്ത്രവിദ്യാര്‍ത്ഥി കള്‍ക്കുള്ള അനന്തമായ സാധ്യതകളും തൊഴില്‍ അവസരങ്ങളും എന്ന വിഷയത്തില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഏഴിമല നാവിക അക്കാദമിയിലെ സര്‍ജന്‍ കമാന്റര്‍ ഡോ. പ്രിയദര്‍ശിനി മെഹ്ര ക്ലാസ് എടുത്തു.

വിവിധ ബാച്ചുകളില്‍ പഠിക്കുന്ന എം. ബി. ബി. എസ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ബോധവല്‍ക്കരണക്ലാസ് മള്‍ട്ടി മീഡിയ പ്രസന്റേഷന്‍, ചോദ്യോത്തരങ്ങള്‍, ചര്‍ച്ചകള്‍ എന്നിവ കൊണ്ട് അറിവ് പകരുന്നതായി മാറി.

വൈദ്യ ശാസ്ത്ര ത്തിലൂടെ രാജ്യത്തെ സേവിക്കാനുള്ള അവസരമായി വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവവേദ്യ മാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് എന്ന് സര്‍ജ്ജന്‍ കമാന്റര്‍ പറഞ്ഞു.

മോട്ടിവേഷന്‍ ക്ളാസില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ് , ഡോ. ഇളങ്കോവന്‍, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, ഏഴിമല നാവിക അക്കാദമി പി. ഒ. എം ലിജിന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.