നാടുകടത്തിയ പ്രതി നാട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂര്‍: കാപ്പാ നിയമപ്രകാരം നാടുകടത്തിയ പ്രതി നിയമം ലംഘിച്ച് നാട്ടിലെത്തിയതിന് അറസ്റ്റിലായി.

വാരം എളയാവൂരിലെ ചന്ദ്രോത്ത്പീടികക്ക് സമീപം പുതിയപുരയില്‍ വീട്ടില്‍ പി.വിനീതാണ്(25) പോലീസിന്റെ പിടിയിലാത്.

കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 26 നാണ് ഇയാളെ ആറ് മാസത്തേക്ക് ജില്ലയില്‍ നിന്ന് നാടുകടത്തിയത്.

ഇന്നലെ (25-02-24)വൈകുന്നേരം 4.05 ന് തോട്ടട എസ്.എന്‍.കോളേജ് ബസ്‌റ്റോപ്പിന് സമീപം കണ്ട ഇയാളെ കണ്ണൂര്‍ എ.സി.പി കെ.വി.വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.