ബൈക്ക് അപകടം- ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.
പഴയങ്ങാടി: ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം ഇലക്ട്രിക്ക് പോസ്റ്റില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ ചികില്‍സയിലായിരുന്നു യുവാവ് മരിച്ചു.
മുട്ടം അങ്ങാടി സ്വദേശിയായ കൊട്ടക്കര റിയാസ് (33 ) ആണ് മരിച്ചത്.
ഫെബ്രുവരി 19-ന് രാത്രിയില്‍ കൊവ്വപുറത്ത് നിന്ന് മുട്ടം ഭാഗത്തേക്ക് വരുന്ന വഴിയായിരുന്നു അപകടം.
ഉടനെ തന്നെ നാട്ടുകാര്‍ കണ്ണൂര്‍ പരിയാരം ഗവ: മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് തിവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയവെ ഇന്ന്(തിങ്കളാഴ്ച്ച)പുലര്‍ച്ചക്ക് 4 മണിയോടെയായിരുന്നു അന്ത്യം.
മുട്ടത്തേ പരേതനായ കെ.പി. അസൈനാര്‍ വലിയകത്ത് മറിയം ദമ്പതികളുടെ ഏക മകനാണ്.
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കബറടക്കം ഇന്ന് ഉച്ചക്ക് ശേഷം മുട്ടം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.