ക്ഷേത്ര ദര്‍ശനത്തിന് പോയ വയോധികയുടെ താലിമാല തട്ടിപ്പറിച്ചു.

തലശ്ശേരി: ക്ഷേത്ര ദര്‍ശനത്തിന് പോയ വയോധികയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണമാല തട്ടിപ്പറിച്ചുകൊണ്ടുപോയി.

ഇന്ന് രാവിലെ എട്ടരയോടെ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിനടുത്ത് വെച്ചാണ് സംഭവം.

പുല്ലമ്പില്‍ റോഡിലെ ജാനകിയുടെ കഴുത്തിലെ ഒരു പവന്റെ മാലയാണ് പിന്നില്‍ നിന്നും ഒരാള്‍ പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെട്ടതത്രെ.

ബഹളം കേട്ട് പരിസരത്തുള്ള ഓടിയെത്തിയെങ്കിലും കവര്‍ച്ചക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തൊട്ടടുത്തുള്ള സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ച് വരുന്നുണ്ട്.

തിരുവങ്ങാട് അമ്പലത്തിലേക്ക് പോവുകയായിരുന്നു ജാനകി. രണ്ടാം ഗേറ്റിലുള്ള ടെലി ആശുപത്രിയില്‍ പിതാവിനൊപ്പം വന്ന രണ്ടര വയസ്സുകാരിയുടെ കഴുത്തിലെ ഒരു പവന്‍ ചെയിന്‍ കാണാതായതായും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ചെറുപറമ്പിലെ സാദിക്കിന്റെ മകളുടെ കഴുത്തിലെ സ്വര്‍ണ്ണാഭരണമാണ് ഇന്നലെ മോഷ്ടിക്കപ്പെട്ടത്.

ഇവിടെയുള്ള സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ച് വരുന്നുണ്ട്.