വയോധികയുടെ നാലരപവന്‍ സ്വര്‍ണമാല കവര്‍ന്നതായി പരാതി.

തളിപ്പറമ്പ്: ബസില്‍ യാത്രചെയ്യുകയായിരുന്നവയോധികയുടെ രണ്ടരലക്ഷം രൂപ വില വരുന്ന നാലരപവന്റെ സ്വര്‍ണമായ പൊട്ടിച്ചെടുത്തതായി പരാതി.

ബക്കളം വെള്ളിക്കീല്‍  വീട്ടില്‍ പി.രാധയുടെ മാലയാണ് നഷ്ടപ്പെട്ടത്. ചുരിദാര്‍ ധരി ച്ച കറുത്ത് തടിച്ച സ്ത്രീ മോഷ്ടിച്ചതായി പരാതിയില്‍ പറയുന്നു.

ഇക്കഴിഞ്ഞ ജുലായ് 20ന് രാവിലെ 11.30 നും12 നും ഇടയില്‍ കണ്ണപുരം ഭാഗത്തുനിന്നും ബക്കളം ഭാഗത്തേക്ക് ശ്രീലക്ഷ്മി ബസില്‍ സഞ്ചരിക്കവെയാണ് സംഭവം. തളിപ്പറമ്പ് പോലീസ് കേസെടുത്തു.