പോരില്‍ കലിയടങ്ങി പോര്‍ക്കലി-തൊഴില്‍സമരത്തിന്റെ മഹാവിജയം.
പഴയങ്ങാടി: മാടായിയിലെ ചുമട്ട് തൊഴിലാളി സമരം വിജയിച്ചു. 268 ദിവസമായി തൊഴിലാളികള്‍ നടത്തിവന്നിരുന്ന സമരമാണ് കോടതി ഉത്തരവിന്റെയും , ജില്ല ലേബര്‍ ഓഫീസറുടെയും തീരുമാനപ്രകാരം വിജയിച്ചത്.
മാടായി തെരുവിലെ ശ്രീ പോര്‍ക്കലി സ്റ്റീല്‍സില്‍ സാധനങ്ങള്‍ കയറ്റിറക്കുന്നതു മായി ബന്ധപ്പെട്ടായിരുന്നു മാസങ്ങള്‍ നീണ്ട സമരം. പഴയങ്ങാടിയിലെ ചുമട്ട് തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ച് സ്ഥാപന ഉടമ മറ്റ് പ്രദേശങ്ങളില്‍ നിന്നും അന്യദേശ തൊഴിലാളികള്‍ ഉള്‍പ്പെടെ കൊണ്ടുവന്ന് കയറ്റിറക്ക് നടത്തിയതുമായി ബന്ധപ്പെട്ട ആയിരുന്നു പ്രശ്‌നം.
സ്ഥാപനം തുടങ്ങുമ്പോള്‍ മുതല്‍ തന്നെ പഴയങ്ങാടിയിലെ ചുമട്ടു തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ഉടമ മോഹന്‍ലാല്‍ അറിയിച്ചിരുന്നു.
എന്നാല്‍ പിന്നീട് സ്ഥിതി മാറി. സ്ഥാപന ഉടമയുടെ മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ കെ )ണ്ടാണ് കയറ്റിറക്ക് നടത്തിയത്.
ഇതിനാലാണ് പഴയങ്ങാടിയിലെ ചുമട്ടുതൊഴിലാളികള്‍ സമരത്തിന് ഇറങ്ങേണ്ടി വന്നത്. പേലീസും , ലേബര്‍ അധികൃതരും ചര്‍ച്ച ചെയ്തിട്ടും തീരുമാനമായില്ല. സ്ഥാപന ഉടമയുടെ ധാര്‍ഷ്ട്യം മൂലം തെഴിലാളികള്‍ സമരത്തിനിറങ്ങേണ്ടിവന്നു.
ഓരോ ദിവസവും രണ്ട് വീതം തൊഴിലാളികള്‍ സ്ഥാപനത്തിനു മുന്നില്‍ കാവല്‍ ഇരിക്കേണ്ടി വന്നു.
പഴയങ്ങാടിയിലെയും സമീപപ്രദേശങ്ങളിലെയും എസ് ടി യു ഉള്‍പ്പെടെയുള്ള ചുമട്ടുതൊഴിലാളികളും ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി. തൊഴിലാളികള്‍ ഹൈക്കോടതിയെ സമീപിക്കുകയും കോടതിയുടെ നിര്‍ദ്ദേശപ്രകാരം ജില്ല ലേബര്‍ ഓഫീസര്‍ക്ക് അന്വേഷിച്ച് തീരുമാനമെടുക്കാന്‍ നിശ്ചയിക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തില്‍ പഴയങ്ങാടിയില്‍ തൊഴിലാളി ക്ഷേമ ബോര്‍ഡ് അനുവദിച്ച 26 അ കാര്‍ഡ് ലഭിച്ച തൊഴിലാളികള്‍ക്ക് മാത്രമേ കയറ്റിറക്ക് അനുവദിക്കൂ എന്ന് ലേബര്‍ ഓഫീസറുടെ തീരുമാനവും ഉണ്ടായി.
ഇതിന്റെ അടിസ്ഥാനത്തിലാണ് പഴയങ്ങാടിയിലെ ചുമട്ട് തൊഴിലാളികള്‍ക്ക് മാത്രമേ സ്ഥാപനത്തില്‍ കയറ്റിറക്ക് നടത്താവൂ എന്ന വിധിയുണ്ടായത്.
വിധി തൊഴിലാളികള്‍ക്ക് അനുകൂലമായ സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കുമെന്ന് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. ചുമട്ടുതൊഴിലാളികള്‍ക്കു വേണ്ടി (സി ഐ ടി യു) അഡ്വ. ഐ വി പ്രമോദ് ഹൈക്കോടതിയില്‍ ഹാജരായി.