അള്ളാംകുളത്ത് വീട്ടമ്മ കിണറില്‍ അത്മഹത്യചെയ്തു.
തളിപ്പറമ്പ്: അള്ളാംകുളത്ത് വീട്ടമ്മയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ടര്‍ഫിന് സമീപത്തെ പരേതനായ മൊയ്തീന്റെ ഭാര്യ നഫീസ മന്‍സിലില്‍ പി.എ.നഫീസ(50) ആണ് മരിച്ചത്.
ഇന്ന് രാവിലെ പത്തോടെയാണ് കിണറില്‍ മൃതദേഹം കണ്ടത്.
ഉടന്‍ അഗ്നിശമനസേനയെ വിവരമറിയിച്ചത് പ്രകാരം തളിപ്പറമ്പ് നിലയത്തില്‍ നിന്നെത്തിയ സേനാംഗങ്ങളാണ് 20 അടിയോളം ആഴമുള്ള കിണറില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്.
പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പരിയാത്തൈ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തിച്ചിട്ടുണ്ട്.