യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
തളിപ്പറമ്പ്: യുവാവിനെ വീട്ടുവരാന്തയിലെ കഴുക്കോളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കുപ്പം മരത്തക്കാട്ടെ കിഴക്കേപ്പാത്ത് ജിതിന്‍(33)ആണ് മരിച്ചത്.
കണ്ണന്‍-ശ്യാമള ദമ്പതികളുടെ മകനാണ്.
പയ്യന്നൂരിലെ പി.എസ്.സി പരിശീലന കേന്ദ്രത്തിലെ അധ്യാപകനാണ്.
സഹോദരി-ജിതിന.
മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം വൈകുന്നേരത്തോടെ മരത്തക്കാട്ടെ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.