ഭാര്യക്ക് വാട്‌സ്ആപ്പ് സന്ദേശമയച്ചത് ചോദ്യം ചെയ്തതിന് ഭര്‍ത്താവിനും ബന്ധുവിനും മര്‍ദ്ദനം-അഞ്ചുപേര്‍ക്കെതിരെ കേസ്.

വെള്ളരിക്കുണ്ട്: ഭാര്യക്ക് വാട്‌സ്ആപ്പില്‍ സന്ദേശമയച്ചത് ചോദ്യം ചെയ്ത ഭര്‍ത്താവിനെയും ബന്ധുവിനെയും മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ വെള്ളരിക്കുണ്ട് പോലീ്‌സ് കേസെടുത്തു. ഏപ്രില്‍-29 ന് രാത്രി 8 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരപ്പ ആവുള്ളക്കോട് കാളിയാനം വീട്ടില്‍ ചന്ദ്രദാസ്(30), അമ്മാവന്റെ മകന്‍ അജിത്ത്(28) … Read More

പാരിഷ്ഹാള്‍ നടത്തിപ്പുകാരന്റെ അച്ഛനെ പള്ളിയിലെ കൈക്കാരനാക്കിയത് ചോദ്യം ചെയ്ത യുവാവിന് മര്‍ദ്ദനം

ചാണോക്കുണ്ട്: പാരിഷ്ഹാള്‍ നടത്തിപ്പുകാരന്റെ അച്ഛനെ പള്ളിയിലെ കൈക്കാരനാക്കിയത് ചോദ്യം ചെയ്ത വിരോധത്തിന് യുവാവിനെ മര്‍ദ്ദിച്ചയാള്‍ക്കെതിരെ കേസ്. ചാണോക്കുണ്ടിലെ പുളിച്ചമാക്കല്‍ ടോണി ജോസിന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഏപ്രില്‍-4 ന് രാവിലെ 9.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരുണാപുരം സെന്റ് … Read More

മയക്കുമരുന്ന്-പോലീസിന് വിവരം നല്‍കിയെന്നാരോപിച്ച് യുവാവിന് ക്രൂരമര്‍ദ്ദനം, നാലുപേര്‍ അറസ്റ്റില്‍.

എടക്കാട്: മയക്കുമരുന്ന് കേസില്‍ പോലീസ് പിടികൂടിയ സംഭവത്തില്‍ വിവരം നല്‍കിയതായി ആരോപിച്ച് യുവാവിനെ ഏഴംഗസംഘം ക്രൂരമായി മര്‍ദ്ദിച്ചു. എടക്കാട് കുറ്റിക്കകം വലിയപുനത്തില്‍ വി.പി.റൈസലിനെ(22) മാര്‍ച്ച് 15 ന് ഈ സംഘം രാവിലെ 9 മുതല്‍ ഉച്ചക്ക് ഒരു മണിവരെ തടങ്കലില്‍ വെച്ച് … Read More

വീട്ടുകാര്‍ തീരുമാനിച്ച വിവാഹത്തിന് സമ്മതിക്കാതെ വേറെ വിവാഹം കഴിച്ചതിന് യുവതിയെ മര്‍ദ്ദിച്ചതായി പരാതി.

പയ്യന്നൂര്‍: വീട്ടുകാര്‍ തീരുമാനിച്ച വിവാഹത്തിന് സമ്മതിക്കാതെ വേറെ വിവാഹം കഴിച്ചതിന് യുവതിയെ മര്‍ദ്ദിച്ചതായി പരാതി. ഇപ്പോള്‍ പയ്യന്നൂര്‍ തായിനേരിയില്‍ താമസിക്കുന്ന ദിവോരാജിന്റെ ഭാര്യ കരിവെള്ളൂര്‍ കുതിരുമ്മലിലെ ചെമ്മഞ്ചേരി വീട്ടില്‍ എ.പി.അനുശ്രീയാണ്(23)പയ്യന്നൂര്‍ പോലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ഫിബ്രവരി 16 ന് … Read More

മധ്യവയസ്‌ക്കയെ തൂമ്പയുടെ പിടികൊണ്ട് മര്‍ദ്ദിച്ചു.

നടുവില്‍: മധ്യവയസ്‌ക്കയെ തൂമ്പയുടെ പിടികൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കുടിയാന്‍മല പോലീസ് കേസെടുത്തു. നടുവിലിലെ തങ്കമണി, മകന്‍ പ്രവീഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. നേന്ത്രവട്ടത്തെ കണിയാന്‍ തടത്തില്‍ കെ.യു.കുമാരിക്കാണ്(56)മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചക്ക് ശേഷം 2.30 നാണ് സംഭവം നടന്നത്. കുമാരിയുടെ മകന്റെപള്ളിത്തട്ടിലെ രാജീവ് … Read More

ടോണി സിറിയക്കിനെ ഗ്ലെയിസണ്‍ തോമസ് മര്‍ദ്ദിച്ചു-കേസെടുത്തു.

ആലക്കോട്: ടോണി സിറിയക്കിനെ മര്‍ദ്ദിച്ചതിന് ഗ്ലെയിസണ്‍ തോമസിന്റെ പേരില്‍ കേസെടുത്തു. ഫിബ്രവരി 19 ന് 9.30 ന് മീമ്പറ്റി ഗ്രേസ് ഓട്ടോമൊബൈല്‍സ് എന്ന സ്ഥാപനത്തില്‍ വെച്ച് ആലക്കോട് കുട്ടാപറമ്പിലെ പ്ലാക്കാട് വീട്ടില്‍ ടോണി സിറിയക്കിനെ(36) തേര്‍ത്തല്ലി പനംകുറ്റിയിലെ തോട്ടത്തില്‍ വീട്ടില്‍ ഗ്ലെയിസണ്‍ … Read More

ഭാര്യക്ക് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശമയച്ചവനെ ഭര്‍ത്താവ് വീട്ടില്‍കയറി തല്ലി.

പരിയാരം: ഭാര്യക്ക് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശമയച്ച യുവാവിനെ ഭര്‍ത്താവും സുഹൃത്തും വീട്ടില്‍കയറി തല്ലി. സംഭവത്തില്‍ മര്‍ദ്ദിച്ചവര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. നീലേശ്വരത്തെ അനില്‍, അറത്തിപ്പറമ്പിലെ ജിതിന്‍ എന്നിവരുടെ പേരിലാണ് കേസെടുത്തത്. അറത്തിപ്പറമ്പിലെ കുണ്ടുവയല്‍ വീട്ടില്‍ കെ.വിജേഷ്(35)നാണ് മര്‍ദ്ദനമേറ്റത്. ഫിബ്രവരി 23 ന് രാത്രി … Read More

കരിമ്പംഫാമിനെക്കുറിച്ച് മോശം പ്രചാരണം നടത്തിയത് ചോദ്യം ചെയ്തതിന് മര്‍ദ്ദനം.

തളിപ്പറമ്പ്: കരിമ്പം ഫാമിനെക്കുറിച്ച് പത്രങ്ങളിലും മറ്റും മോശമായ വാര്‍ത്തകള്‍ നല്‍കി പ്രചാരണം നടത്തിയത് ചോദ്യം ചെയ്തതിന് യുവാക്കളെ മര്‍ദ്ദിച്ചതായി പരാതി. കരിമ്പത്തെ കരിയില്‍ വീട്ടില്‍ കെ.ഷനൂപ്(37), സനല്‍(35) എന്നിവര്‍ക്കാണ് മര്‍ദ്ദനമേററത്. രൂപേഷ്, സജേഷ്, സനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് മര്‍ദ്ദിച്ചതെന്ന് ഷനൂപ് തളിപ്പറമ്പ് … Read More

സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശുചിമുറിയില്‍ അടി-വിദ്യാര്‍ത്ഥിക്ക് പരിക്ക്.

തളിപ്പറമ്പ്: സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി, സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസ്. പാപ്പിനിശേരി ചുങ്കം ഈമാന്‍ മസ്ജിദിന് സമീപത്തെ ജുബൈനാസ് വീട്ടില്‍ എ.സഹല്‍ അബ്ദുള്ളക്കാണ്(19) മര്‍ദ്ദനമേറ്റത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഫൈസന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് … Read More

ഡെസ്‌ക്കില്‍ മോശമായി എഴുതിയത് ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം-14 പേര്‍ക്കെതിരെ കേസ്

പെരിങ്ങോം: തന്നെക്കുറിച്ച് മോശമായ ഭാഷയില്‍ ഡെസ്‌ക്കില്‍ എഴുതിയത് ചോദ്യം ചെയ്തവിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ 14 സഹപാഠികള്‍ക്കെതിരെ കേസെടുത്തു. പെരിങ്ങോം ഗവ.കോളേജ് വിദ്യാര്‍ത്ഥി വയക്കര മച്ചിയിലെ നിരിച്ചന്‍ വീട്ടില്‍ ടി.അഭിജിത്തിനാണ്(19)മര്‍ദ്ദനമേറ്റത്. 28 ന് രാവിലെ 11.30 നായിരുന്നു സംഭവം. ശരണ്‍, വാസുദേവ്, അസാംസ്, … Read More