പറയൂ പറയൂ പഞ്ചായത്തേ—-കലുങ്ക് തകര്‍ന്ന സംഭവം-പഞ്ചായത്ത് ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച്

തളിപ്പറമ്പ്: ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേ 23 ലക്ഷം രൂപ ചെലവഴിച്ച കലുങ്കും റോഡും തകര്‍ന്നതിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ചപ്പാരപ്പടവ് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഇന്ന് രാവിലെ പത്തോടെ നടന്ന പ്രതിഷേധ മാര്‍ച്ച് എല്‍ഡിഎഫ് പഞ്ചായത്ത് … Read More

23 ലക്ഷം –തവിടും പൊടിയും –മാസമൊന്നു കഴിഞ്ഞില്ലല്ലോ പഞ്ചായത്തേ—–

തളിപ്പറമ്പ്: 23 ലക്ഷം രൂപ മുടക്കി മാസങ്ങളെടുത്ത് പണിത കലുങ്കും റോഡും ഒറ്റ വേനല്‍മഴക്ക് തകര്‍ന്നു. മടക്കാട്-ചപ്പാരപ്പടവ് റോഡില്‍ നവീകരിച്ച റോഡും കലുങ്കുമാണ് തകര്‍ന്നുവീണത്. ഉദ്ഘാടന മാമാങ്കം കഴിഞ്ഞ് ഒരുമാസം പൂര്‍ത്തിയാവുന്നതിന് മുമ്പാണ് പാര്‍ശ്വഭിത്തി തകരുകയും കലുങ്കിനോടനുബന്ധിച്ച് വിള്ളലുണ്ടായി റോഡും തകര്‍ന്നത്. … Read More

ഹാജിവളവില്‍ മാലിന്യം തള്ളി-

ചപ്പാരപ്പടവ്: ഹാജിവളവില്‍ വന്‍തോതില്‍ മാലിന്യങ്ങള്‍ തള്ളി. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡായ ഒടുവള്ളി ഹാജിവളവിലാണ് മാലിന്യം തള്ളിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ പി.പി.വിനീത, ഒടുവള്ളി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവദാസന്‍, ഹരിതകര്‍മ്മ സേനാംഗങ്ങളായ ജെസി, ജാന്‍സി, സുനിജ, രമാവതി, … Read More

വടക്കാഞ്ചേരിയിലെ ബാര്‍ബര്‍ക്ക് പണികൊടുത്ത് ചപ്പാരപ്പടവ് പഞ്ചായത്ത്-

തളിപ്പറമ്പ്: റോഡരികില്‍ ബാര്‍ബര്‍ ഷാപ്പിലെ മാലിന്യം തള്ളി; ആളെ കണ്ടെത്തി മാലിന്യം തിരിച്ചെടുപ്പിക്കുകയും 5000 രൂപ പിഴയടക്കാന്‍ നോട്ടിസ് നല്‍കുകയും ചെയ്തു. ചപ്പാരപ്പടവ് പഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ ചാണോക്കുണ്ട് മംഗര റോഡിലും, ഒടുവള്ളി ഹാജി വളവിലുമാണ് ഒരാഴ്ച മുമ്പ് വാഹനത്തില്‍ കൊണ്ടുവന്ന് … Read More

ആദ്യം റെഗുലേറ്റര്‍-പിന്നെയാവാം പയ്യന്നൂരിലേക്ക് കുടിവെള്ളം

-പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നല്‍കി ചപ്പാരപ്പടവ്: പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി കുടിവെള്ള പദ്ധതി വീണ്ടും വിവാദമാകുന്നു. ചപ്പാരപടവ് ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ എതിര്‍പ്പിനെതുടര്‍ന്നു നിര്‍ത്തിവെച്ച പയ്യന്നൂര്‍ കുടിവെള്ള പദ്ധതിയാണ് വീണ്ടും വിവാദത്തിലായിരിക്കുന്നത്. കൂവേരിപുഴയില്‍ കിണര്‍ നിര്‍മിച്ച് പയ്യന്നൂരിലേക്ക് വെള്ളം കൊണ്ടുപോകുന്ന പദ്ധതിയാണിത്. വരള്‍ച്ച ബാധിത … Read More

കുട്ടികളെ ശുഭചിന്തയുള്ളവരായി വളര്‍ത്തുക: മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

ചപ്പാരപ്പടവ്: വീടുകളില്‍ നിഷേധാത്മക ഊര്‍ജം നല്‍കാതെ, ശുഭചിന്തയുള്ളവരായി കുട്ടികളെ വളര്‍ത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉറൂട്ടേരി അംഗന്‍വാടിക്കായി എളമ്പേരത്ത് നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു … Read More

ജില്ലാ നേതാവിന് പണി കൊടുത്ത് പഞ്ചായത്ത്, പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യമില്ലാ കേസ്

.തളിപ്പറമ്പ്: പൊതുമുതൽ നശിപ്പിച്ചതായ പരാതിയിൽ സി.പി.എം. ജില്ലാ കമ്മറ്റി അംഗത്തിനെതിരെ തളിപ്പറമ്പ് പോലീസ് പി.ഡി.പി.പി. വകുപ്പ് പ്രകാരം ജാമ്യമില്ലാ കേസെടുത്തു. ജില്ലാ കമ്മറ്റി അംഗം എം.കരുണാകരൻ, പി.രവീന്ദ്രൻ, കെ.വി.രാഘവൻ, ജോൺ മുണ്ടുപാലം എന്നിവരുടെയും

അനധികൃത ചെങ്കല്‍ഖനനം തുടരാന്‍ അനുവദിക്കില്ല, അടിയന്തിര ഉന്നതതലയോഗം നാളെ-

തളിപ്പറമ്പ്: അനധികൃത ചെങ്കല്‍ഖനനം, ഉന്നതതല അടിയന്തിര യോഗം നാളെ. ചപ്പാരപ്പടവ്, ചെങ്ങളായി പഞ്ചായത്തുകളിലെ തളിപ്പറമ്പ് റവനു ഡിവിഷന് കീഴിലെ കൂവേരി, ചുഴലി വില്ലേജുകളുടെ പരിധികളില്‍ വരുന്ന മാവിലാംപാറ, കുളത്തൂര്‍, ബാലേശുഗിരി എന്നീ പ്രദേശങ്ങളില്‍ നടന്നുവരുന്ന അനധികൃത ചെങ്കല്‍ഖനനം നടത്തുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് … Read More

അനധികൃത ചെങ്കല്‍ ഖനനം-തളിപ്പറമ്പ് താലൂക്ക് ഓഫീസിലേക്ക് ചപ്പാരപ്പടവുകാരുടെ രോഷമിരമ്പിയ പ്രതിഷേധമാര്‍ച്ച്-

തളിപ്പറമ്പ്: അനധികൃതചെങ്കല്‍ഖനനത്തിനെതിരെ തളിപ്പറമ്പ് താലൂക്ക് ഓഫീസിലേക്ക് ചപ്പാരപ്പടവിലെ നാട്ടുകാരുടെ രോഷമിരമ്പിയ പ്രതിഷേധ മാര്‍ച്ച്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ് ബാലേശുഗിരി സര്‍വ്വകക്ഷി ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10.30 ന് തളിപ്പറമ്പ് താലൂക്കാഫിലേക്ക് പ്രദേശവാസികളുടെ പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടന്നത്. … Read More

ചെങ്കല്‍ഖനനത്തിനെതിരെ നവംബര്‍ 15 ന് ചപ്പാരപ്പടവുകാര്‍ താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും.

തളിപ്പറമ്പ്: അനധികൃത ചെങ്കല്‍ ഖനനത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ് ബാലേശുഗിരി സര്‍വ്വകക്ഷി ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 15 ന് തിങ്കളാഴ്ച രാവിലെ 10.30 ന് തളിപ്പറമ്പ് താലൂക്കാഫിലേക്ക് പ്രദേശവാസികളുടെ … Read More