വക്കീലന്‍മാരോട് തൊഴില്‍നികുതി പിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഭയം തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശനം.

തളിപ്പറമ്പ്: വക്കീലന്‍മാരോട് തൊഴില്‍ നികുതി വാങ്ങാന്‍ കെല്‍പ്പില്ലാത്തെ ഉദ്യോഗസ്ഥര്‍ പാവപ്പെട്ട കച്ചവടക്കാരെ വലിയതോതില്‍ ചൂഷണം ചെചെയ്യുകയാണെന്ന് തളിപ്പറമ്പ് നഗരസഭാ യോഗത്തില്‍ രൂക്ഷവിമര്‍ശനം. തൊഴില്‍നികുതി നിരക്കുകള്‍ പരിഷ്‌ക്കരിച്ചുകൊണ്ടുള്ള തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവ് പ്രാബല്യത്തില്‍ വന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടയിലാണ് കൗണ്‍സിലര്‍മാര്‍ തൊഴില്‍നികുതി ഈടാക്കുന്നത് സംബന്ധിച്ച് … Read More

തെരുവ് വിളക്കുകള്‍ കത്താത്ത പ്രശ്‌നം-ഭരണ-പ്രതിപക്ഷങ്ങള്‍ തുല്യ ദു:ഖിതര്‍.

തളിപ്പറമ്പ്: തെരുവ് വിളക്കുകള്‍ കത്താത്ത പ്രശ്‌നത്തിന് പരിഹാരമുണ്ടാവാത്തതിനെതിരെ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവര്‍ക്കും പരാതി. അറ്റകുറ്റപ്പണികള്‍ക്ക് കരാറെടുത്തവര്‍ സമയബന്ധിതമായി റിപ്പേര്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറാകാത്തത് കാരണം പൊതുജനങ്ങളെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടുകളും ആശങ്കകളും എല്ലാവരും കൗണ്‍സില്‍ യോഗത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കുവെച്ചു. … Read More

പൂന്തുരുത്തി തോട് നവീകരണത്തിന് വീറോടെ വാദിച്ച് വല്‍സരാജനും സുരേഷും.

തളിപ്പറമ്പ്: കീഴാറ്റൂര്‍ ഓവുചാല്‍ മൂന്നാംഘട്ടം നിര്‍മ്മാണത്തിന് അമൃത് അര്‍ബന്‍ ഇന്‍ഫ്രാസ്‌ട്രെക്‌ച്ചെര്‍ ഡവലപ്‌മെന്റ് ഫണ്ടില്‍ നിന്നും 5 കോടി രൂപ അനുവദിച്ചതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ചൂടേറിയ ചര്‍ച്ച നടന്നു. പാലകുളങ്ങര-പൂന്തുരുത്തി തോടിന്റെ നവീകരണത്തിന് നിര്‍ദ്ദേശിച്ച പദ്ധതി നടപ്പിലാക്കാത്തതിനെതിരെ ബി.ജെ.പി.കൗണ്‍സിലര്‍മാരായ … Read More

എവിടെ കൊക്കോപോട്ട്-ആഞ്ഞടിച്ച് സി.വി.ഗിരീശന്‍-മൗനംപാലിച്ച് സ്ഥിരംസമിതി അധ്യക്ഷ.

തളിപ്പറമ്പ്: വികസനകാര്യസ്ഥിരംസമിതി അധ്യക്ഷ നോക്കുകുത്തിയായെന്ന് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം. ഒരു വര്‍ഷത്തിലേറെയായി കൊക്കോ പോട്ടിന് ഗുണഭോക്തൃവിഹിതം അടച്ച് കാത്തിരിക്കുന്ന നൂറുകണക്കിനാളുകളുടെ വികാരം സി.പി.എം കൗണ്‍സിലര്‍ സി.വി.ഗിരീശനാണ് ഇന്ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ കെട്ടഴിച്ചുവിട്ടത്. ഉത്തരവാദിത്വമില്ലായ്മ മൂലം നിരവധി പച്ചക്കറി ചെടികള്‍ … Read More

തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം മെയ്-16 ന് (ചൊവ്വ)രാവിലെ 10.30 ന്.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം മെയ്-16 ന് ചൊവ്വാഴ്ച്ച നടക്കും. നേരത്തെ മെയ് 9 ന് ചൊവ്വാഴ്ച്ച നിശ്ചയിച്ച യോഗം ചില സാങ്കേതിക കാരണങ്ങളാലാണ് മാറ്റിയത്. അന്നേദിവസം രാവിലെ 10.30 ന് താലൂക്ക് ഓഫീസ് സമ്മേളനഹാളിലാണ് വികസനസമിതി യോഗം ചേരുന്നതെന്ന് … Read More

കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് മൗനം-വിടാതെ പ്രതിരോധിക്കാന്‍ കല്ലിങ്കീല്‍ മാത്രം.

തളിപ്പറമ്പ്: കോണ്‍ഗ്രസിനുവേണ്ടി പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ ഒന്നരവര്‍ഷമായി കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത കല്ലിങ്കീല്‍ മാത്രം. ഇന്ന് ഉച്ചക്ക് ശേഷം നടന്ന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ് മന്ദിരം വളപ്പില്‍ അനുമതിയില്ലാതെ മതില്‍ കെട്ടി പേ പാര്‍ക്കിംഗ് കേന്ദ്രം ആരംഭിച്ചതിനും ഒരുലക്ഷം … Read More

തളിപ്പറമ്പ് നഗരസഭയില്‍ ഹരിത കര്‍മ്മസേന പരാതി പരിഹാര സമിതി രൂപീകരിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ ഹരിത കര്‍മ്മസേന പരാതി പരിഹാര സമിതി രൂപീകരിച്ചു. ശുചിത്വമിഷന്റെ നിര്‍ദ്ദേശപ്രകാരമാണ് സമിതി രൂപീകരിച്ചത്. ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി, സി.ഡി.എസ്.മെമ്പര്‍ എം.വി.സൂരജ്, കൗണ്‍സിലര്‍മാരായ കെ.നബീസാബീവി, ഒ.സുഭാഗ്യം, പി.റഹ്മത്ത്ബീഗം, കൃഷി ഓഫീസര്‍ കെ.സപ്‌ന, മൃഗക്ഷേമ വകുപ്പിലെ കെ.വിജിത, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ … Read More