പരിയാരം ലോക്കലില്‍ സി.പി.എം ബഹുജനധര്‍ണ-ജയിംസ്മാത്യു ഉദ്ഘാടനം ചെയ്തു.

പരിയാരം: സി.പി.എം പരിയാരം ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചിതപ്പിലെ പൊയിലില്‍ ബഹുജന ധര്‍ണ്ണ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. സി.പൊയില്‍ ബ്രാഞ്ച് സെക്രട്ടറി പി.പി.മോഹനന്‍ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ് ഐ ജില്ലാ കമ്മിറ്റി അംഗം ഷിജു, … Read More

ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ വേണ്ട–ആധാരമെഴുത്തുകാര്‍ ധര്‍ണാസമരം നടത്തി.

മാതമംഗലം: ഒരു രാജ്യം ഒരു റജിസ്‌ട്രേഷന്‍ പദ്ധതിയും, ടെംപ്ലേറ്റ് പദ്ധതിയും ഉപേക്ഷിക്കുക, ആധാരം എഴുത്തുകാരുടെ തൊഴില്‍ സംരക്ഷിക്കുക, അണ്ടര്‍ വാല്വേഷന്‍ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരളത്തിലെ ആധാരം എഴുത്തുകാര്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കു സമരത്തിന്റെ ഭാഗമായി … Read More

ഫൈബര്‍ഫോം തൊഴിലാളികളും കുടുംബാംഗങ്ങളും എം.ഡി.യുടെ വീട്ടുപടിക്കല്‍ ധര്‍ണ നടത്തി.

തളിപ്പറമ്പ്: ഫൈബര്‍ഫോം തൊഴിലാളികളും കുടുംബാംഗങ്ങളും കമ്പനി എം.ഡി വി.പി.രാഘവന്റെ വീട്ടുപടിക്കള്‍ സത്യാഗ്രഹം നടത്തി. കമ്പനി പൂട്ടിയിട്ട് രണ്ടരവര്‍ഷം കഴിഞ്ഞിട്ടും വളപട്ടണം ഫൈബര്‍ഫോം തൊഴിലാളികള്‍ക്ക് ഗ്രാറ്റ്വിറ്റി നല്‍കാതെ വഞ്ചിക്കുന്നു എന്നാരോപിച്ചാണ് കമ്പനി എം.ഡി വി.പി.രാഘവന്റെ കൂവോട്ടെ വീട്ടുപടിക്കല്‍ സത്യാഗ്രഹം നടത്തിയത്. സി.ഐ.ടി.യു നേതാവ് … Read More

ബഫര്‍സോണ്‍: വിധി മറികടക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണം കര്‍ഷക യൂണിയന്‍ (എം)

കണ്ണൂര്‍: സുപ്രീം കോടതിയുടെ ബഫര്‍ സോണ്‍ സംബന്ധിച്ച വിധി രാജസ്ഥാനിലെ ജാമിയഘട്ട് വന്യജീവി സങ്കേതത്തിനുള്ളിലെ ഖനനവുമായി ബന്ധപ്പെട്ടാണെന്ന യാഥാര്‍ഥ്യം മനസിലാക്കി വിധി കേരള സര്‍ക്കാരിന്റെ വീഴ്ച്ചയായി ചിത്രീകരിക്കാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മറ്റു വിവിധ സംഘടനകളും ഒറ്റക്കെട്ടായിനിന്ന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് … Read More

ചെമ്പേരിയില്‍ യു.ഡി.എഫ് പ്രതിഷേധ ധര്‍ണ നടത്തി.

ചെമ്പേരി: ഏരുവേശ്ശി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധധര്‍ണ്ണാ സമരം നടത്തി. കേരളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വര്‍ഗീസ് വയലാമണ്ണില്‍ ഉദ്ഘാടനം ചെയ്തു. ജോയി തെക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു. ജോസ് പരത്തനാല്‍, ടെസ്സി ഇമ്മാനുവല്‍ ,ജോസഫ് കൊട്ടുകപ്പള്ളി, ജോണി മുണ്ടക്കല്‍, മധു … Read More

കാവന്നൂര്‍ പെണ്‍കുട്ടിക്ക് നീതിവേണം- ബി.ജെ.പി സായാഹ്ന ധര്‍ണ നടത്തി.

തളിപ്പറമ്പ്:കാവന്നൂരിലെ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. മേഖലാ സെക്രട്ടറി കെ.പി.അരുണ്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി രമേശന്‍ അധ്യക്ഷത വഹിച്ചു. എസ്.സി. മോര്‍ച്ച സംസ്ഥാന ട്രഷറര്‍ കെ.രതീഷ്, … Read More

സാമൂഹിക പെന്‍ഷന്‍ വെട്ടിച്ച കൗണ്‍സിലറെ പുറത്താക്കണം-യു.ഡി.എഫ് ധര്‍ണ നടത്തി.

തളിപ്പറമ്പ്: കാന്‍സര്‍ രോഗികളുടെ ഉള്‍പ്പെടെ സാമൂഹിക ക്ഷേമ പെന്‍ഷന്‍ വെട്ടിപ്പ് നടത്തിയ ആന്തൂര്‍ നഗരസഭാ കൗണ്‍സിലറെ പുറത്താക്കണമെന്നും ആന്തൂര്‍ നഗരസഭയില്‍ നടക്കുന്ന അഴിമതിയെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് ആന്തൂര്‍ മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ … Read More

തകരുന്ന ക്രമസമാധാനവും പൊലിയുന്ന വ്യവസായങ്ങളും യൂത്ത് ലീഗ് തളിപ്പറമ്പില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി

തളിപ്പറമ്പ്: മുഖ്യമന്ത്രിയുടെ ജില്ലയില്‍ CITU, DYFI ക്രിമിനല്‍ സംഘങ്ങള്‍ വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടിച്ചും കല്ല്യാണ വീടുകളില്‍ ബോംബുകള്‍ പൊട്ടിച്ച് ക്രമസമാധനനില തകര്‍ക്കുന്നതിലും പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി പ്രകടനവും ധര്‍ണ്ണയും സംഘടിപ്പിച്ചു. മുനിസിപ്പല്‍ യൂത്ത് ലീഗ് ആക്ടിങ്ങ് … Read More

തളിപ്പറമ്പ് താലൂക്കാഫീസ് മാര്‍ച്ചും ധര്‍ണയും വിജയിപ്പിപ്പിക്കുക-പ്രവാസി ലീഗ്

തളിപ്പറമ്പ്: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട കേരളാ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ തളിപ്പറമ്പ്-ഇരിക്കൂര്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റികള്‍ സംയുക്തമായി. ഡിസംബര്‍ 4 ന് നടത്തുന്ന താലൂക്കാഫീസ് മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കാന്‍ തളിപ്പറമ്പ് നിയോജകമണ്ഡലം പ്രവാസിലീഗ് ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ … Read More

എ.ഇ.ഒ അപമര്യാദയായി പെരുമാറി- കെ.പി.എസ്.ടി.എ പ്രതിഷേധ ധര്‍ണ ഇന്ന് രാവിലെ 10.30 ന്

തളിപ്പറമ്പ്: എ.ഇ.ഒ അപമര്യാദയായി പെരുമാറിയെന്ന്, കെ.പി.എസ്.ടി.എ പ്രതിഷേധ ധര്‍ണ നടത്തും. തളിപ്പറമ്പ് നോര്‍ത്ത് എ.ഇ.ഒ കെ.ഡി.വിജയന്‍ ഓഫീസിലെത്തിയ കെ.പി.എസ്.ടി.എ നേതാക്കളായ സജീവന്‍, കുബേരന്‍, അംബരീഷ് എന്നിവരോട് ഇന്നലെ ഓഫീസിലെത്തിയപ്പോള്‍ മോശമായി പെരുമാറിയെന്നാണ് ആക്ഷേപം. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രമേശന്‍ ഉദ്ഘാടനം ചെയ്യും. … Read More