പളുങ്ക്ബസാറിലെ കള്ളനെ ഇനിയും പിടിച്ചില്ല-ഉല്‍സവാഘോഷം തടയാന്‍ എന്താ ആവേശം.

പരിയാരം: ഉല്‍സവാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന പോലീസിന്റെ സമീപനത്തിനെതിരെ ജനരോഷം പുകയുന്നു. പത്ത് മണിക്ക് ശേഷം ഉല്‍സവാഘോഷ പരിപാടികള്‍ നടത്തിയാല്‍ സംഘാടകര്‍ക്കെതിരേയും, മൈക്ക് ഓപ്പറേറ്റര്‍ക്കെതിരേയും നടപടി എടുക്കുമെന്ന പരിയാരം എസ്എച്ച്ഒ ഇ.കെ ഷിജുവിന്റെ നിലപാടിനെതിരെ നിരവധി ക്ഷേത്രകമ്മറ്റികളാണ് രംഗത്തുവന്നിരിക്കുന്നത്. രാത്രി പത്ത് മണിക്ക് ശേഷം … Read More

തൃച്ചംബരം ഉല്‍സവം കൊടിയേറി-ഇനി 14 ദിവസം രാമ-കൃഷ്ണലീലകള്‍.

തളിപ്പറമ്പ്: മലബാറിലെ പ്രസിദ്ധമായ തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്ര മഹോത്സവത്തിന് ഇന്ന് കൊടിയേറി. രാമ-കൃഷ്ണ ലീലകളുടെ 14 ദിനരാത്രങ്ങളാണ് ഇനി തളിപ്പറമ്പില്‍. ഉച്ചക്ക് ഒന്നോടെ ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് രാജേഷ് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തി കൊടിയേറ്റ് നിര്‍വഹിച്ചത്. പുലര്‍ച്ച ഒന്നോടെ മഴൂര്‍ ബലഭദ്ര സ്വാമി … Read More

വെള്ളാലത്ത് ശിവക്ഷേത്രം: ശിവരാത്രി ആഘോഷം 6 മുതല്‍ 9 വരെ.

പിലാത്തറ:കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രം ശിവരാത്രി ആഘോഷം ആറ്, ഏഴ്, എട്ട്, ഒമ്പത് ദിവസങ്ങളിലായി നടക്കും. ബുധനാഴ്ച്ച വൈകുന്നേരം അഞ്ചിന് കടന്നപ്പള്ളി ഈസ്റ്റ് എല്‍.പി. സ്‌കൂള്‍ പരിസരത്ത് നിന്നും ക്ഷേത്രത്തിലേക്ക് കലവറ ഘോഷയാത്ര നടക്കും. തുടര്‍ന്ന് കുഞ്ഞിമംഗലം ശിവരഞ്ജിനി ഭജന്‍സ് അവതരിപ്പിക്കുന്ന ഭജനാമൃതം, … Read More

ഹനുമാരമ്പലം ക്ഷേത്രോത്സവം ഫെബ്രുവരി 3 മുതല്‍ 10 വരെ

പിലാത്തറ: ചെറുതാഴം രാഘവപുരം ക്ഷേത്രത്തിലെ ഈവര്‍ഷത്തെ മഹോത്സവം 3 ന് ശനിയാഴ്ച മുതല്‍ 10 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച സന്ധ്യക്ക് ക്ഷേത്രം തന്ത്രി കരുമാരത്തു ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് കൊടി ഉയര്‍ത്തും. തുടര്‍ന്നു നടക്കുന്ന സാംസ്‌കാരിക … Read More

പേരൂല്‍ വരിക്കച്ചാല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞവും ഉത്സവവും ഫെബ്രുവരി-1 മുതല്‍ 9 വരെ.

പിലാത്തറ:പേരൂല്‍ വരിക്കച്ചാല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞവും ഉത്സവവും ബ്രവരി ഫിബ്രവരി ഒന്നു മുതല്‍ ഒമ്പത് വരെ നടക്കും. ഫിബ്രവരി ഒന്ന് വ്യാഴാഴ്ച്ച വൈകീട്ട് നാലിന് പേരൂല്‍ ശിവക്ഷേത്രത്തില്‍ നിന്നും ചേപ്പായി കോട്ടത്തു നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടക്കും. … Read More

ഹാപ്പിനെസ്സ് ചലച്ചിത്ര മേള: സുഹാസിനി മണിരത്‌നം ഉദ്ഘാടനം ചെയ്യും

ഹാപ്പിനെസ്സ് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം ജനുവരി 21 ന് രാവിലെ 10 മണിക്ക് ക്ലാസ്സിക് തീയറ്ററില്‍ പ്രശസ്ത സിനിമാതാരം സുഹാസിനി മണിരത്‌നം ഉദ്ഘാടനം ചെയ്യും. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ഉദ്ഘാടന ചിത്രമായി കെന്‍ ലോച്ചിന്റെ ദ … Read More

വിളയാങ്കോട് സദാശിവപുരം ശിവക്ഷേത്ര ഉല്‍സവം തുടങ്ങി.

പിലാത്തറ:വിളയാങ്കോട് സദാശിവപുരം ശിവക്ഷേത്ര ഉത്സവം തുടങ്ങി. ആചാര്യവരണത്തിന് ശേഷം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി കൊടിയേറ്റി. തുടര്‍ന്ന് ശ്രീഭൂതബലി, തിരുവാതിര എന്നിവയുണ്ടായി. ചൊവ്വാഴ്ച 2.30 ന് അക്ഷരശ്ലോക സദസ്, രാത്രി ഏഴിന് തായമ്പക, തിടമ്പ് നൃത്തം, എട്ടിന് പെരിയാട്ട് കലാകാരന്മാരുടെ കലാവിരുന്ന്, … Read More

വിളയാങ്കോട് ശ്രീ ശിവക്ഷേത്രം കൊടിയേറ്റ് മഹോല്‍സവം 17 മുതല്‍ 23 വരെ.

പിലാത്തറ: വിളയാങ്കോട് ശിവക്ഷേത്രം കൊടിയേറ്റ് മഹോത്സവം 17 മുതല്‍ 23 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 17 ന് വൈകുന്നേരം ശുദ്ധിക്രിയകള്‍, പ്രസാദ ശുദ്ധി, രക്ഷോഘ്‌നഹോമം, വാസ്തുഹോമം, വാസ്തുകലശം, വാസ്തുബലി, അത്താഴപൂജ. 18 ന് വൈകുന്നേരം … Read More

പിലാത്തറയില്‍ സാര്‍വ്വജനിക ഗണേശോത്സവം ആഗസ്ത്-27 ന് ഞായറാഴ്ച്ച

പിലാത്തറ: പിലാത്തറ വിഘ്‌നേശ്വരേ സേവാസമിതിയുടെ നേതൃത്വത്തില്‍ സാര്‍വ്വജനിക ഗണേശോത്സവം 27 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ അഞ്ചിന് വെള്ളിയോട്ടില്ലത്ത് മാധവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ പെരിയാട്ട് ബസ്റ്റോപ്പിന് സമീപം തയ്യാറാക്കിയ സ്ഥലത്ത് മഹാഗണപതി ഹോമം, ഗണപതി പൂജ. വൈകുന്നേരം … Read More

കേരളത്തിന് തളിപ്പറമ്പില്‍ നിന്നും ഒരു മാതൃകാ ഓണാഘോഷം-ഓണശ്രീ വരുന്നു-ഓഗസ്റ്റ്-21-28.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വ്യത്യസ്തമായ ഓണാഘോഷവുമായി ഓണശ്രീ വരുന്നു. കേരളത്തിന്റെ മാതൃകാ ഓണാഘോഷമായി മാറ്റാനുതകുന്ന വിധത്തിലാണ് ഈ വര്‍ഷം തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലും രണ്ടു മുനിസിപ്പാലിറ്റികളിലും ‘ഓണശ്രീ’ എന്ന പേരില്‍ മേള സംഘടിപ്പിക്കുന്നത്. കുടുംബശ്രീയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കുടുംബശ്രീ സംരംഭകരുടെയും … Read More