പൂച്ചയെ രക്ഷിക്കാന്‍ കിണറിലിറങ്ങി കുടുങ്ങി-അഗ്നിശമനസേന രക്ഷകരായി.

പെരിങ്ങോം: പൂച്ചയെ രക്ഷിക്കാന്‍ കിണറില്‍ ഇറങ്ങിയ യുവാവ് തിരിച്ചുകയറാനാവാതെ 75 അടി ആഴമുള്ള കിണറില്‍ കുടുങ്ങി. കാങ്കോല്‍ ആലപ്പടമ്പിലെ കെ.എസ്.ഷൈജുവാണ്(40)ഇന്നലെ വൈകുന്നേരം അഞ്ചരയോടെ അയല്‍വീട്ടിലെ കിണറില്‍ അകപ്പെട്ടത്. പെരിങ്ങോം അഗ്നിശമനനിലയത്തില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് അവശനിലയിലായ ഷൈജുവിനേയും … Read More

വാതില്‍ അടഞ്ഞ് അകത്ത് കുടുങ്ങിയ വയോധികയേയും 4 വയസുള്ള കുട്ടിയേയും രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: വാതില്‍ തുറക്കാനാവാതെ മുറിയില്‍ കുടുങ്ങിയ നാല് വയസുള്ള കുട്ടിയേയും വയോധികയേയും അഗ്നിശമനസേന രക്ഷപ്പെടുത്തി. ഇന്നലെ രാത്രി 11.45 നായിരുന്നു സംഭവം. പാലകുളങ്ങര സ്ട്രീറ്റ് നമ്പര്‍-9 ലെ പ്രതിഭാ നിവാസില്‍ പ്രഭാകരന്റെ വീട്ടിലാണ് അഗ്നിശമനസേന രക്ഷകരായി എത്തിയത്. വാതില്‍ അടച്ചപ്പോള്‍ ലോക്ക് … Read More

പ്രാവിനും രക്ഷകര്‍ അഗ്നിശമനസേന.

തളിപ്പറമ്പ്: പ്രാവിനും രക്ഷകരായി അഗ്നിശമനസേന. പ്രാവിന്റെ കാലിലിട്ട റിംഗ് മുറുകി വ്രണമായതിനെതുടര്‍ന്ന് കടുത്ത വേദന അനുഭവിച്ചുവന്ന ഇതിന്റെ റിംഗ് മുറിച്ച് നീക്കി രക്ഷപ്പെടുത്തി. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഫാന്‍സി ഇനത്തില്‍ പെട്ട തളിപ്പറമ്പ് മന്നയിലെ സലാഹു എന്നയാളുടെ ഉടമസ്ഥതയില്‍ ഉള്ള പ്രാവിന്റെ കാലില്‍ … Read More

കലുങ്കിനും മതിലിനുമിടിയില്‍ ഒരു ജീവന്‍

തളിപ്പറമ്പ്: കലുങ്കിനും വീട്ടുമതിലിനും ഇടയില്‍ കുടുങ്ങിയ വയോധികനെ തളിപ്പറമ്പ് അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. കലുങ്കില്‍ ഇരിക്കുന്നതിനിടെ അബദ്ധത്തില്‍ മറിഞ്ഞ് വീണ് കലുങ്കിനും തൊട്ടുള്ള വീട്ടു മതിലിനും ഇടയില്‍ കുടുങ്ങി കിടന്ന ആളെയാണ് രക്ഷപ്പെടുത്തിയത്. ഏഴാംമൈല്‍ കയ്യംതടം റോഡിലെ കൂവോട് പാലേരിപറമ്പില്‍ ഇന്നലെ … Read More

മരണത്തിലേക്ക് ഒരു രക്ഷാദൗത്യം-വിരണ്ടോടിയ പോത്തിനെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി-

അറവ് പോത്തുകളെ പുറത്തെടുക്കാന്‍ സേനക്ക് ചെലവാകുന്നത് പതിനായിരങ്ങള്‍- തളിപ്പറമ്പ്: വിരണ്ടോടി കിണറ്റിലോ കുളത്തിലോ വീഴുന്ന അറവുമൃഗങ്ങളെ പുറത്തെടുക്കാന്‍ അഗ്നിശമനസേനക്ക് ചെലവുവരുന്നത് ആയിരങ്ങള്‍. അറവുശാല നടത്തിപ്പുകാരുടെ ചട്ടലംഘനങ്ങള്‍ക്ക് അഗ്നിശമനസേനയുടെ വലിയ ക്രയശേഷിയും സര്‍ക്കാറിന്റെ പണവുമാണ് ചെലവഴിക്കപ്പെടുന്നത്. ഇന്നലെ വിരണ്ടോടി കിണറ്റില്‍ വീണ പോത്തിനെ … Read More

തെങ്ങില്‍ കുടുങ്ങിയ ചെത്തുതൊഴിലാളിയെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: കള്ള് ചെത്താന്‍ കയറി തെങ്ങില്‍ കുടുങ്ങിയ യുവാവിനെ അഗ്നിശമനസേന അതീവ സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ഏഴരയോടെ പറശിനിക്കടവ് നണിയൂരിലായിരുന്നു സംഭവം. മയ്യില്‍ ചെറുപഴശി സ്വേദേശിയായ ഷിബു കാമ്പ്രത്താണ്(39) തെങ്ങില്‍ കുടുങ്ങിയത്. നണിയൂര്‍ നമ്പ്രത്തെ മാധവന്‍ നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള തെങ്ങിലാണ് … Read More

കിണറ്റില്‍ വീണ പശുക്കുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി-

തളിപ്പറമ്പ്: കിണറ്റില്‍ വീണ പശുക്കുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ബക്കളം കടമ്പേരിയിലെ പി.കെ.ലക്ഷ്മണന്റെ ആള്‍മറയില്ലാത്ത കിണറ്റിലാണ് പശുക്കുട്ടി അകപ്പെട്ടത്. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ … Read More

കിണറ്റില്‍ വീണ വയോധികയെ അഗ്നിശമനസേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: കിണറ്റില്‍ വീണ വയോധികയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. മുയ്യം മുണ്ടേരിയിലെ വാരിയമ്പത്ത് വീട്ടില്‍ ജയന്‍ എന്നവരുടെ കിണറ്റിലാണ് അമ്മ ദേവി(69) വീണത്. ഇന്ന് പുലര്‍ച്ചെ 1.45 നായിരുന്നു സംഭവം. 25 അടി ആഴമുള്ള കിണറ്റില്‍ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു. തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ ഗ്രേഡ് … Read More

165 ഇനം ജീവന്‍രക്ഷാ ഉപകരണങ്ങള്‍–അഡ്വാന്‍സ് റെസ്‌ക്യൂ ടെന്‍ഡര്‍-തളിപ്പറമ്പിലും

തളിപ്പറമ്പ്: ഫയര്‍ഫോഴ്‌സിന് പുതിയ വാഹനം-അഡ്വാന്‍സ് റെസ്‌ക്യൂ ടെന്‍ഡര്‍ എന്ന അത്യാധുനിക സൗകര്യമുള്ള കേരളാ ഫോഴ്‌സിന്റെ പുതിയ ജീവന്‍രക്ഷാ വാഹനം നാളെ വൈകുന്നേരം നാലിന് തദ്ദേശ സ്വയംഭരകണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയാണ് … Read More

കോഴിയെ എടുക്കാനിറങ്ങിയ ജോസേട്ടന്‍ കിണറ്റില്‍ കുടുങ്ങി-

തളിപ്പറമ്പ്: കിണറ്റില്‍ വീണ കോഴിയെ എടുക്കാന്‍ ഇറങ്ങിയ അറുപതുകാരന്‍ കിണറ്റില്‍ കുടുങ്ങി. ചപ്പാരപ്പടവ് പടപ്പേങ്ങാട്ടെ ഇളക്കുന്നേല്‍ ജോസാണ് ഇന്ന് വൈകുന്നേരം ആറരയോടെ വീട്ടുകിണറ്റില്‍ അകപ്പെട്ടത്. 55 അടി ആഴമുള്ള കിണറ്റില്‍ ഇറങ്ങിയ ജോസിന് തിരികെ കയറാന്‍ കഴിയാതെ അവശനിലയിലായതിനെ തുടര്‍ന്നാണ് അഗ്നിശമനസേനയെ … Read More