കഥപറയുന്ന ടൂറിസം ആദ്യമായി കണ്ണൂരില്‍–ജില്ലയിലെ ഏറ്റവും വലിയ ഗ്രാമീണ ടൂറിസം കേന്ദ്രമാകാന്‍ ഒരുങ്ങി മീങ്കുഴി

Report–കരിമ്പം.കെ.പി.രാജീവന്‍ ഒരുങ്ങുന്നത് നാലുകോടിയുടെ പദ്ധതി പരിയാരം: ജില്ലയിലെ ഏറ്റവുംവലിയ ടൂറിസം വില്ലേജാവാന്‍ മീങ്കുഴി ഒരുങ്ങുന്നു. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിന്റെയും പയ്യന്നൂര്‍ നഗരസഭയുടെയും അതിര്‍ത്തി പ്രദേശമായ കാനായി അണക്കെട്ടിന് സമീപത്താണ് നാല് കോടി രൂപ മുതല്‍മുടക്കില്‍ പദ്ധതി ഒരുങ്ങുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ ഇതിന്റെ … Read More

ബ്രിട്ടാസ് ആന്റ് ബേബി- പുലിക്കുരുമ്പ-പുറഞ്ഞാണ്‍ റോഡിന് ഒടുവില്‍ ശാപമോക്ഷം –

അനുവദിച്ചത് 5 കോടി രൂപ നടുവില്‍: കണ്ണൂര്‍ ജില്ലയിലെ നടുവില്‍ ഗ്രാമ പഞ്ചായത്തിലെ പുലിക്കുരുമ്പ-പുറഞ്ഞാണ്‍ റോഡ് വീതികൂട്ടി മെക്കാഡം ടാറിംഗ് നടത്തുക എന്ന ജനങ്ങളുടെ ദീര്‍ഘകാല ആവശ്യം ഒടുവില്‍ സാക്ഷാത്കരിക്കപ്പെടുന്നു. രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസിന്റെ പ്രത്യേക ശുപാര്‍ശപ്രകാരം നബാര്‍ഡും പൊതുമരാമത്ത് വകുപ്പും … Read More

പി.ടി.തോമസിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ഒന്നരലക്ഷത്തിന്റെ പൂവ്-പ്രതിപക്ഷത്തിന്റെ പ്രതിഷേധം

കൊച്ചി: തൃക്കാക്കര നഗരസഭാ യോഗത്തിലേക്ക് പ്രതിപക്ഷത്തിന്റെ മാര്‍ച്ച്. പി.ടി. തോമസ് എംഎല്‍എയുടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ ഒന്നര ലക്ഷം രൂപയുടെ പൂക്കള്‍ വാങ്ങിയതിനെതിരെ പ്രതിപക്ഷം നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. തൃക്കാക്കര നഗരസഭയുടെ ഉടമസ്ഥതയിലുള്ള തൃക്കാക്കര … Read More

കാലടിയില്‍ നിന്ന് കാശ്മീരിലേക്ക് ശ്രീശങ്കരന്റെ പേരില്‍ ട്രെയിന്‍വേണം-സന്യാസി സമ്മേളനം-

കാലടി: ശങ്കരാചാര്യസ്വാമികളുടെ ജന്‍മംകൊണ്ട് പവിത്രമായ കാലടിയില്‍ നിന്നും കാശ്മീരിലേക്ക് ജഗത്ഗുരുവിന്റെ നാമത്തില്‍ പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കണമെന്ന് കാലടിയില്‍ സമാപിച്ച സന്യാസി സമ്മേളനം ആവശ്യപ്പെട്ടു. ഭാഗതത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 84 മഠങ്ങളിലെ സന്യാസി ശ്രേഷ്ഠന്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു. ദേശസാല്‍കൃത ബാങ്കുകളില്‍ … Read More

8388924157–സൂക്ഷിക്കുകഈ നമ്പറില്‍ വിളിക്കരുത്-

തളിപ്പറമ്പ്: കെ.എസ്.ഇ.ബിയില്‍ നിന്നുള്ളതെന്ന വ്യാജേന ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് സന്ദേശം. തലേമാസത്തെ ബില്ല് അടക്കാത്തതിനാല്‍ ഇന്ന് രാത്രി 9.30 ന് വൈദ്യുതി കട്ട്‌ചെയ്യും എന്ന് പറഞ്ഞാണ് മെസേജ്. തളിപ്പറമ്പിലെ സത്യസായി ഹോമിയോ ക്ലിനിക്കിലെ ഡോ.പി.കെ.രഞ്ജീവിന് ഇത്തരത്തില്‍ വന്ന മെസേജ് സംശയം തോന്നി ലാന്റ് … Read More

ചമയം-മോഹനന്‍ കരിവെള്ളൂര്‍ പ്രസിഡന്റ്, ഷിബു മുദ്ര-സെക്രട്ടറി-

പയ്യന്നൂര്‍: ചമയം കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലാ പ്രഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആന്റ് വര്‍ക്കേര്‍സ് അസോസിയേഷന്‍ പയ്യന്നൂര്‍ മേഖല കമ്മറ്റി ഭാരവാഹികളായി മോഹനന്‍ കരിവെള്ളൂര്‍-പ്രസിഡന്റ്, ഷിബു മുദ്ര-സെക്രട്ടറി, വി.വി.രമേശന്‍ കരിവെള്ളൂര്‍-വൈസ്: പ്രസിഡന്റ്, അംബ പ്രസാദ് പയ്യന്നൂര്‍-ജോ: സെക്രട്ടറി, അശോകന്‍ ചിലങ്ക- ട്രഷറര്‍ എന്നിവരെ … Read More

എം.വി.ഗോപാലന്‍ ജില്ലയിലെ ഏറ്റവും നല്ല ലൈബ്രേറിയന്‍-

കണ്ണൂര്‍: എം.വി.ഗോപാലന്‍ ജില്ലയിലെ ഏറ്റവും നല്ല ലൈബ്രേറിയന്‍. കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസനസമിതി സംഘടിപ്പിച്ച പുസ്തകോല്‍സവ ചടങ്ങില്‍വെച്ച് വി.ശിവദാസന്‍ എം.പി അവാര്‍ഡ് സമ്മാനിച്ചു. കൂവോട് പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനാണ്.

സുധര്‍മ്മ ചെറുമാവിലായി കലാരത്‌ന പുരസ്‌ക്കാരം ഏറ്റുവാങ്ങി-

തിരുവനന്തപുരം: സുധര്‍മ്മ ചെറുമാവിലായി മത്തായി മാഞ്ഞൂരാന്‍ ഫൌണ്ടേഷന്‍ കലാരത്‌ന പുരസ്‌ക്കാരം ഏറ്റുവാങ്ങി. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഗവ.ചീഫ് വിപ്പ് എന്‍. ജയരാജ് പു്‌സ്‌ക്കാരം സമ്മാനിച്ചു. കവയിത്രി, ഗാനരചയിതാവ്, സംഗീത സംവിധാനം, വിപ്ലവ ഗാനം എന്നീ മേഖലകളിലെ മികച്ച പ്രകടനമാണ് … Read More

കുട്ടികളിലെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍: സംസ്ഥാനതലത്തില്‍ കൗണ്‍സലിങ്ങ് സംവിധാനം ഒരുക്കുംബാലാവകാശ കമ്മീഷന്‍

  കണ്ണൂര്‍: കുട്ടികളിലെ മാനസിക, ശാരീരികാരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന തലത്തില്‍ കൗണ്‍സലിങ്ങ് സംവിധാനം ഒരുക്കുന്നതിന് നടപടി ആരംഭിച്ചതായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ വി മനോജ് കുമാര്‍ അറിയിച്ചു. സര്‍ക്കാര്‍ കൗണ്‍സലര്‍മാര്‍ക്ക് പുറമെ ഐഎംഎയുടെ സഹകരണവും ഇതിനായി … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(14-1-2022)

  സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു   സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതിക്കാര്‍ക്കായി നടപ്പാക്കുന്ന ലഘു വ്യവസായ യോജന പദ്ധതിക്കു കീഴില്‍ സ്വയംതൊഴില്‍ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പരമാവധി … Read More