ചന്ദനമരം മോഷ്ടാക്കള്‍ പിടിയില്‍-വീട്ടുവളപ്പുകളില്‍ മോഷണം നടത്തുന്നവരെന്ന് സംശയം-

പെരുമ്പടവ്:പെരുമ്പടവില്‍ ചന്ദനമോഷ്ടാക്കള്‍ പിടിയില്‍. കക്കറ സ്വദേശി വിനോദ് ,കോയിപ്ര സ്വദേശി ഗോപാലന്‍ എന്നിവരാണ് പിടിയിലായത്. പെരുമ്പടവ് തലവില്‍ വിളയാര്‍ക്കോട് ഇന്നലെ ചന്ദനമരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. വിളയാര്‍ക്കോട് പ്രദേശത്തെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് ഇവരെ കുടുക്കിയത്. പിന്നീട് വനംവകുപ്പ് … Read More

ജലനിധിയല്ല, സര്‍—ഇത് നാട്ടുകാരുടെ തലവിധി-വെള്ളംകൊണ്ട് പൊറുതിമുട്ടി കടന്നപ്പള്ളിക്കാര്‍-

പരിയാരം: എല്ലാ ഭവനങ്ങളിലും കുടിവെള്ളം എന്ന ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുന്ന ജലനിധി നാടിന്റെ തലവിധിയാവുന്നു. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ മിക്ക ഗ്രാമീണ റോഡുകളും കുഴിച്ചാണ് ജലമെത്തിക്കുന്നത്. എന്നാല്‍ പദ്ധതി വഴി വെള്ളം നല്‍കാന്‍ തുടങ്ങിയതോടെ റോഡു മുഴുവന്‍ തോടായി മാറി. … Read More

മുക്കുപണ്ട തട്ടിപ്പ് രണ്ടുപേര്‍കൂടി അറസ്റ്റില്‍-

തളിപ്പറമ്പ്: പഞ്ചാബ് നാഷണല്‍ ബേങ്കിലെ മുക്കുപണ്ടപണയ തട്ടിപ്പ് കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി. ഏഴാംമൈല്‍ അസ്വതിയിലെ സി.വേണുഗോപാലന്‍(74), പുളിമ്പറമ്പ് ദീപത്തിലെ ജയപ്രസാദ്(50) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ.പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. ഇരുവരേയും തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു.

ഫുട്‌ബോള്‍ കളിക്കിടെ കടലിലേക്ക് തെറിച്ച ബോളെടുക്കാന്‍ പോയ യുവാവ് കടല്‍ചുഴിയില്‍പെട്ട് മരിച്ചു.

പുതിയങ്ങാടി: ഫുട്‌ബോള്‍ കളിക്കിടയില്‍ കടലിലേക്ക് തെറിച്ച ബോള്‍ എടുക്കാന്‍ പോയ യുവാവ് ചുഴിയില്‍പെട്ട് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പുതിയങ്ങാടി നീരോഴുക്കുചാല്‍ ബീച്ച്‌റോഡിലെ ഷാഫിയുടെ മകന്‍ കളത്തില്‍ അര്‍ഷിക്(24) ആണ് മരിച്ചത്. സുഹൃത്ത് സുനൈദിന്(24) പരിക്കേറ്റു. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. … Read More

ഇന്ധന നികുതി കൊള്ളക്കെതിരെ തളിപ്പറമ്പില്‍ മുസ്ലിം ലീഗ് പ്രതിഷേധം

തളിപ്പറമ്പ: കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ഇന്ധന നികുതികൊള്ളക്കെതിരെയും ജനദ്രോഹ നടപടികള്‍ക്കെതിരെയും മുസ്ലിംലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനവും ടൗണ്‍ സ്‌ക്വയറില്‍ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൊടിയില്‍ സലീമി ന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി … Read More

എ.കെ.ജിയുടെ പൂര്‍ണകായ ശില്‍പ്പമൊരുങ്ങി-

പഴയങ്ങാടി-സിപിഎം ജില്ല സമ്മേളനത്തിന്റെ ഭാഗമായി എരിപുരത്ത് സംഘാടകസമിതി ഓഫീസിനുമുന്നില്‍ എ കെ ജിയുടെ പൂര്‍ണ്ണകായ ശില്പമൊരുങ്ങി. സമരമുഖത്തേക്ക് കുതിക്കുന്ന എകെജിയുടെ രൂപം ഫൈബര്‍ ഗ്ലാസ്സില്‍ പത്തടി ഉയരത്തിലാണ് ശില്പി ഉണ്ണി കാനായി ഒരുക്കിയത്. രതീഷ് വിറകന്‍, വിനേഷ് കൊയക്കീല്‍, ടി കെ.അഭിജിത്ത്, … Read More

ഹനന്‍മുള്ള നാളെ ചന്തപ്പുരയില്‍-സി.പി.എം ജില്ലാ സമ്മേളനം-അനുബന്ധപരിപാടികള്‍ക്ക് നാളെ തുടക്കമാവും-

പരിയാരം: സി.പി.എം. കണ്ണൂര്‍ ജില്ലാ സമ്മേളനം അനുബന്ധപരിപാടികള്‍ക്ക് ഇന്ന് തുടക്കമാവും. ഡിസംബര്‍ 10,11,12 തിയ്യതികളില്‍ എരിപുരത്ത് നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ അനുബന്ധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇരുപത്തിയഞ്ച് അനുബന്ധ പരിപാടികളാണ് നടത്തുക. ഇതിന്റെ … Read More

ഏകമകള്‍ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു-

പയ്യന്നൂര്‍: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണു നാലു വയസുകാരിക്ക് ദാരുണാന്ത്യം. പയ്യന്നൂര്‍ കൊറ്റിയിലെ യുടിഎം ക്വാര്‍ട്ടേഴ്‌സിലെ കക്കറക്കല്‍ ഷമല്‍-അമൃത ദമ്പതികളുടെ ഏകമകള്‍ സാന്‍വിയയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് കുട്ടി ടാങ്കിനുള്ളില്‍ വീണത്. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിനോട് ചേര്‍ന്നു സെപ്റ്റിക് … Read More

മെഡിക്കല്‍ കോളേജ് എന്‍എച്ച്.എം.നേഴ്‌സിങ്ങ് അസിസ്റ്റന്റുമാര്‍ക്ക് യാത്രയയപ്പ്-

പരിയാരം:കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി തെരത്തെടുക്കപ്പെട്ട എന്‍.എച്ച്.എം നേഴ്‌സിങ്ങ് അസിസ്റ്റന്റുമാര്‍ക്ക് യാത്രയയപ്പ് നല്‍കി. സീനിയര്‍ നേഴ്‌സിങ്ങ് അസിസ്റ്റന്റുമാര്‍ നല്‍കിയ സ്‌നേഹാദരം പരിപാടിയുടെ ഉദ്ഘാടനം മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് നിര്‍വഹിച്ചു. വി രതീശന്‍ അധ്യക്ഷത വഹിച്ചു. ആര്‍.എം.ഒ ഡോ.സരിന്‍, … Read More

പരിയാരത്തെ എം.വി.ആര്‍ അനുസ്മരണ പരിപാടികള്‍ മാറ്റിവെച്ചു-

പരിയാരം: സി.എം.പി സ്ഥാപക ജന.സെക്രട്ടറിയും മുന്‍മന്ത്രിയുമായ എം.വി.രാഘവന്റെ ഏഴാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി നാളെ (നവംബര്‍-9ന് ) നടത്താന്‍ നിശ്ചയിച്ച അനുസ്മരണ പരിപാടികളും ആദരിക്കല്‍ ചടങ്ങുകളും മാറ്റിവെച്ചതായി സി.എം.പി.സംസ്ഥാന കമ്മറ്റഇ അംഗവും സംഘാടകസമിതി ഭാരവാഹിയുമായ സി.എ.ജോണ്‍ അറിയിച്ചു. ആദരിക്കല്‍ പരിപാടി പിന്നീട് … Read More