പയ്യന്നൂര്‍: പൊന്‍കുറി മലയന്‍ സമുദായ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ അനുമോദനസദസും കുടുംബസംഗമവും ആഗസ്ത് 24 ഞായറാഴ്ച്ച വൈകുന്നേരം 3 മണി മുതല്‍ തൃക്കരിപ്പൂര്‍ കൂലേരി മുണ്ട്യ നന്ദനം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രാജന്‍ പണിക്കരുടെ അധ്യക്ഷതയില്‍ ചേരുന്ന … Read More

യൂത്ത്‌സെന്റര്‍ പയ്യന്നൂര്‍- ഓണാഘോഷം ആഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 5 വരെ

പയ്യന്നൂര്‍: യൂത്ത്‌സെന്റര്‍ പയ്യന്നൂര്‍- ഓണാഘോഷം ആഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 5 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പയ്യന്നൂര്‍ ടൗണിന്റെ ഹൃദയഭാഗത്ത് ഗ്രാമീണ തനിമയോടുകൂടി കഴിഞ്ഞ 34 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കലാ സാമൂഹിക സാംസ്‌കാരിക കായിക ജനക്ഷേമ സംഘടനയാണ് … Read More

വ്യാപാരോത്സവ് 25-ഉദ്ഘാടനം ചെയ്തു-മാരുതി ആള്‍ട്ടോകാര്‍, സ്‌കൂട്ടറുകള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍

പയ്യന്നൂര്‍: പയ്യന്നൂരിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് വേണ്ടി ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ വ്യാപാരോത്സവ് 25-ആരംഭിച്ചു. പയ്യന്നൂരില്‍ നിന്നും നിശ്ചിത തുക പര്‍ച്ചേസ് നടത്തുന്ന ആളുകള്‍ക്ക് മാരുതി ആള്‍ട്ടോകാര്‍, സ്‌കൂട്ടറുകള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ അടങ്ങിയ സൗജന്യ കൂപ്പണ്‍ ലഭിക്കുന്നു. ആഗസ്റ്റ് … Read More

അന്നാമേരിയെ പോലീസ് പിടിച്ചേ–അമിതവേഗത, അജാഗ്രത-ഡ്രൈവര്‍ മനു ജോസഫിന്റെ പേരില്‍ കേസ്.

തളിപ്പറമ്പ്: അമിതവേഗതയില്‍ അശ്രദ്ധമായും അജാഗ്രതയിലും ബസ് ഓടിച്ച ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തു. ചെമ്പന്തൊട്ടി-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എല്‍-13 യു 5868 അന്നാമേരി ബസ് ഡ്രൈവര്‍ ചെമ്പന്തൊട്ടി കൊക്കായിയിലെ വിലങ്ങുപാറ വീട്ടില്‍ മനു ജോസഫിന്റെ(43)പേരിലാണ് കേസ്. ഇന്ന് രാവിലെ 9.47 … Read More

അവസരവാദനിലപാട് സ്വീകരിച്ചവരെയാണ് അവസരവാദിയെന്ന് വിളിച്ചതെന്ന് എം.വി.ഗോവിന്ദന്‍

ബിഷപ്പ്  പാംപ്ലാനിയെ വിമര്‍ശിച്ചതിനെ ന്യായീകരിച്ച് എം.വി. ഗോവിന്ദന്‍ തളിപ്പറമ്പ്: ബിഷപ്പി പാംപ്ലാനിയെ വിമര്‍ശിച്ചതിനെ ന്യായീകരിച്ച് എം.വി.ഗോവിന്ദന്‍. തെറ്റ് ചൂണ്ടിക്കാണിച്ചതിന് ഭീഷണിപ്പെടുത്തലുമായി ആരുംവരേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടെറി എം.വി. ഗോവിന്ദന്‍ തളിപ്പറമ്പില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സിപിഎമ്മിനെ തെരുവില്‍ നേരിടുമെന്നൊക്കെ പറഞ്ഞാല്‍ ഭയപ്പെട്ടു … Read More

വരത്തന്‍ നേതാക്കള്‍ക്കെതിരെ-ശക്തമായ നിലപാടുകളുമായി തളിപ്പറമ്പിലെ വലിയ വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

തളിപ്പറമ്പ്: തളിപ്പറമ്പ് കോണ്‍ഗ്രസിലെ വരത്തന്‍ നേതൃത്വത്തിനെതിരെ വിശാലനീക്കവുമായി തളിപ്പറമ്പിലെ വലിയ ഒരു വിഭാഗം കോണ്‍ഗ്രസ്സുകാര്‍. തങ്ങളെ അവഗണിച്ച് തളിപ്പറമ്പിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി ബന്ധമില്ലാത്ത ചിലരെ നേതൃത്വം കുടിയിരുത്തിയതിനെതിരെയാണ് ഇവരുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നത്. തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഉചിതമായ പരിഹാരം കണ്ടില്ലെങ്കില്‍ വരാന്‍ പോകുന്ന … Read More

തളിപ്പറമ്പില്‍ ദേശീയ വ്യാപാരിദിനം ആഘോഷിച്ചു

തളിപ്പറമ്പ്: ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. യൂണിറ്റ് പ്രസിഡന്റ് കെ.എസ്.റിയാസ് പതാക ഉയര്‍ത്തി പ്രതിജ്ഞ ചൊല്ലി വ്യാപാരദിന സന്ദേശം നല്‍കി. മധുര വിതരണവും സഹായ … Read More

എസ് എഫ് ഐ നേതാവിന് നേരെ അക്രമം നാല് എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.

പരിയാരം എസ് എഫ് ഐ നേതാവിന് നേരെ അക്രമം, നാല് എം.എസ്.എഫുകാര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. എസ് എഫ് ഐ മാടായി ഏരിയ സെക്രട്ടറിയേറ്റ് അംഗവും പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ത്ഥിയുമായ ടി.സി.തേജസിന്(20)നേരേയാണ് ആക്രമം ഉണ്ടായത്. ഓണപ്പറമ്പിലെ അഷ്‌ക്കര്‍, കൊവ്വപ്പുറത്തെ … Read More

വീട് എഴുതിക്കൊടുക്കാത്തതിന് മകന്‍ അമ്മയെ മര്‍ദ്ദിച്ചു.

പരിയാരം: വീട് എഴുതിക്കൊടുക്കാത്ത വിരോധത്തിന് അമ്മയെ മര്‍ദ്ദിച്ച മകന്റെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു. ഏഴിലോട് അറത്തിപ്പറമ്പിലെ മോലോംകുളങ്ങര വീട്ടില്‍ എം.കെ.പത്മിനിയുടെ(57) പരാതിയിലാണ് മകന്‍ ബിജുവിന്റെ പേരില്‍ കേസെടുത്തത്. ഇക്കഴിഞ്ഞ 11 ന് രാത്രി എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്വര്‍ണ്ണം … Read More

അഞ്ച് വര്‍ഷം മുമ്പ് രണ്ട് കോടിയോളം ചെലവഴിച്ച് നവീകരിച്ച ആശുപത്രി കെട്ടിടം പൊളിക്കുന്നു

കരിമ്പം.കെ.പി.രാജീവന്‍ അഞ്ച് വര്‍ഷം മുമ്പ് കോടികള്‍ ചെലവഴിച്ച് നവീകരിച്ച കെട്ടിടം പൊളിച്ചുനീക്കുന്നു. തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി വളപ്പില്‍ ഓഫീസും കാഷ്വാലിറ്റിയും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് പൊളിക്കുന്നതിനായി അടച്ചുപൂട്ടിയത്. ആശുപത്രിയില്‍ പുതിയ ബഹുനിലകെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈപൊളിച്ചുനീക്കല്‍. നിലവില്‍ 1963 ല്‍ പണിത … Read More