കോവിഡ് കാലത്ത് ശ്വാസകോശാരോഗ്യം പരമപ്രധാനം-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ലോക ശ്വാസകോശദിനം ആചരിച്ചു-

  പരിയാരം: കോവിഡ് കാലത്ത് ശ്വാസകോശത്തിന്റെ ആരോഗ്യം പരമപ്രധാനമാണെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ഇന്ന് ലോക ശ്വാസകോശ ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നടത്തിയ പൊതുജന ബോധവത്ക്കരണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. കണ്ണൂര്‍ ജില്ലാ ചെസ്റ്റ് സൊസൈറ്റിയുമായി സഹകരിച്ച് … Read More

കെ.സി.മണികണ്ഠന്‍ നായര്‍ വീണ്ടും പാലകുളങ്ങര ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍-ഭരണസമിതി ചുമതലയേറ്റു-

തളിപ്പറമ്പ്: പാലകുളങ്ങര ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി കെ.സി. മണികണ്ഠന്‍ നായര്‍ ചുമതലയേറ്റു. അയ്യപ്പാ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയും അയ്യപ്പസേവാസംഘം സംസ്ഥാന ഭാരവാഹിയുമാണ്. മെമ്പര്‍മാരായി ഇ.പി. ശാരദ, കെ.വി. അജയ്കുമാര്‍, കെ.രവീന്ദ്രന്‍ എന്നിവരും മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍ഗോഡ് ഏരിയ … Read More

മൗലവിയുടെ നിര്യാണം: മുസ്ലിംലീഗ് സര്‍വ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു

  തളിപ്പറമ്പ്: മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുള്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തില്‍ മുസ്ലിംലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി സര്‍വ്വകക്ഷിഅനുശോചന യോഗം സംഘടിപ്പിച്ചു. തളിപ്പറമ്പ് ഹൈവേപരിസരത്ത് ചേര്‍ന്ന അനുശോചന യോഗത്തില്‍ പ്രസിഡന്റ് കൊടിയില്‍ സലീം അദ്ധ്യക്ഷത വഹിച്ചു. കല്ലിങ്കീല്‍ പത്മനാഭന്‍ (നഗരസഭാ … Read More

തളിപ്പറമ്പില്‍ മുസ്ലിംലീഗിന്റെ അനുശോചനവും ചേരിതിരിഞ്ഞു തന്നെ-

തളിപ്പറമ്പ്: സര്‍വകക്ഷി അനുശോചനവും ഗ്രൂപ്പ് തിരിഞ്ഞുതന്നെ. ഇന്നലെ അന്തരിച്ച മനുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുള്‍ ഖാദര്‍ മൗലവിയുടെ മരണത്തില്‍ അനുശോചിക്കാനായി മുസ്ലിം ലീഗിലെ അള്ളാംകുളം വിഭാഗവും പി.കെ.സുബൈര്‍ വിഭാഗവും പ്രത്യേകം പ്രത്യേകം സര്‍വകക്ഷിഅനുശോചനയോഗം വിളിച്ചു. അള്ളാംകുളം വിഭാഗം വൈകുന്നേരം നാലിന് … Read More

കാര്‍ഷിക സര്‍വകലാശാല–കെ.എസ്.എസ്.പി.യു പ്രതിഷേധ ധര്‍ണ നടത്തി-പി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു-

തളിപ്പറമ്പ്: കാര്‍ഷിക സര്‍വകലാശാലാ ആസ്ഥാനത്തിന് മുന്നില്‍ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പന്നിയൂര്‍ മേഖലാ ഗവേഷണ കേന്ദ്രത്തിന് മുന്നില്‍ ധര്‍ണ നടത്തി. പെന്‍ഷന്‍ പരിഷ്‌കരണവും ഡി.എ. കുടിശ്ശികയും ആറ് മാസം കഴിഞ്ഞിട്ടും കാര്‍ഷിക സര്‍വ്വകലാശാലാ പെന്‍ഷന്‍കാര്‍ക്ക് നല്‍കാത്തതില്‍ പ്രതിഷേധിച്ച് വെള്ളാനിക്കര കാര്‍ഷിക … Read More

പാണപ്പുഴയില്‍ സമൂഹദ്രോഹികള്‍ വോളിബോള്‍ കോര്‍ട്ട് നശിപ്പിച്ചു-പരിയാരം പോലീസ് കേസെടുത്തു-

പരിയാരം:പാണപ്പുഴയില്‍ വോളിബോള്‍ കോര്‍ട്ടിലെ നെറ്റും ഫ്‌ളഡ് ലൈറ്റും സമൂഹ ദ്രോഹികള്‍ നശിപ്പിച്ചു. ഫിനിക്‌സ് സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ വോളിബോള്‍ പരിശീലിക്കുകയും കളിക്കുകയും ചെയ്യുന്ന ഗ്രൗണ്ടിലാണ് അതിക്രമം.കോര്‍ട്ടിലെ നെറ്റ്, നാല് ഭാഗത്തും മറയായുള്ള വല, ഫ്‌ലഡ് ലൈറ്റിന്റെ ഫ്യുസുകള്‍ എന്നിവ … Read More

സഖാവ് സി.എ.കുര്യന് ഇടുക്കിയിലേക്ക് കുഞ്ഞിമംഗത്തുനിന്നും ഒരു വെങ്കലസ്മൃതി ശില്‍പ്പം-

പരിയാരം: സി.പി.ഐ നേതാവും മുന്‍ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ സി.എ.കുര്യന് കുഞ്ഞിമംഗലം മൂശാരിക്കൊവ്വലില്‍ നിന്നും ഒരു വെങ്കല സ്മാരകം. മൂശാരിക്കൊവ്വല്‍ വടക്കെ വീട്ടില്‍ രാധാകൃഷ്ണന്‍-ബാബു എന്നീ സഹോദരങ്ങളായ ശില്‍പികളുടെയും ശിഷ്യന്മാരുടെയും കരങ്ങളാലാണ് ഈ സ്മൃതി ശില്പം നിര്‍മ്മിക്കപ്പെട്ടത്. സി.പി.ഐ.സംസ്ഥാന എക്‌സി.അംഗവും … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എ.ടി.എം.കാര്‍ഡുകള്‍ കളഞ്ഞുകിട്ടി-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് ഇന്ന് (24/09/21 ന്) മൂന്ന് എ.ടി.എം കാര്‍ഡുകള്‍ കളഞ്ഞു കിട്ടിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ സ്റ്റോര്‍ പ്രസിഡന്റ് വി.വി.മധുസൂദനന്‍ അറിയിച്ചു. പിന്‍നമ്പര്‍ എന്നു സംശയിക്കുന്ന നമ്പരുകള്‍ കവറില്‍ രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ വിശദ വിവരങ്ങള്‍ … Read More

സി.പി.ദാമോദരന്‍ പുസ്‌ക്കാരം ഐ.വി.ശിവരാമന് സമ്മാനിച്ചു-സി.പി.സഹകരണരംഗത്തെ അതികായനെന്ന് എം.വിജിന്‍.എം.എല്‍.എ

പരിയാരം: സഹകരണ രംഗത്തെ അതികായനായ വ്യക്തിത്വമാണ് സി.പി.ദാമോദരനെന്ന് എം.വിജിന്‍ എം.എല്‍.എ. കേരള ഫുഡ് ഹൗസ് ആന്റ് കാറ്ററിംഗ് സൊസൈറ്റി ഏര്‍പ്പെടുത്തിയ പ്രഥമ സി.പി.ദാമോദരന്‍ പുരസ്‌ക്കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനം ഉദ്ഘാടനവും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

ഗ്രൂപ്പ് ശാഢ്യത്തിന് വഴങ്ങി കല്ലിങ്കീല്‍ ബാങ്ക് പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടതില്ലെന്ന് പ്രവര്‍ത്തകര്‍-ഡി.സി.സി. തീരുമാനം പക്വതയില്ലായ്മയെന്ന് ആക്ഷേപം

തളിപ്പറമ്പ്: ഗ്രൂപ്പുകളുടെ ദുശാഢ്യത്തിന് വഴങ്ങി തളിപ്പറമ്പിലെ കോണ്‍ഗ്രസിന്റെ ജനകീയമുഖമായ കല്ലിങ്കീല്‍ പത്മനാഭനെതിരെ നടപടിയെടുക്കാന്‍ നേതൃത്വം തുനിയുന്നത് ആത്മഹത്യാപരമാണെന്ന് പ്രവര്‍ത്തകര്‍. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ രാജരാജേശ്വര വാര്‍ഡില്‍ മല്‍സരിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനകമ്മറ്റി അംഗം രാഹുല്‍ദാമോദരനെ തോല്‍പ്പിക്കാന്‍ മുന്നിട്ടിറങ്ങിയ മണ്ഡലം പ്രസിഡന്റിനെ ബാങ്ക് … Read More