ഗോവിന്ദന്‍മാഷ് എം.എല്‍.എ ഈ റോഡിന്റെ ഐശ്വര്യം—പ്രതിഷേധം കടുപ്പിച്ച് നാട്ടുകാര്‍-

തളിപ്പറമ്പ്: ചുടല-മാതമംഗലം-എടക്കോം റോഡിന്റെ നിര്‍മ്മാണം വീണ്ടും നിലച്ചു, പ്രതിഷേധം കടുപ്പിച്ച് നാട്ടുകാര്‍. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും സ്ഥലം എം.എല്‍.എയുമായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരെ പ്രതിഷേധിച്ച് റോഡില്‍ വാഴനടുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരിക്കയാണ് നാട്ടുകാര്‍. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണമാരംഭിച്ച റോഡിന്റെ ചുടല-ചിതപ്പിലെപൊയില്‍-അമ്മാനപ്പാറ … Read More

ഭാരത്ബന്ദ്-എല്‍.ഐ.സി.ഓഫീസുകള്‍ക്ക് മുന്നില്‍ വിശദീകരണ യോഗം നടത്തി-

തളിപ്പറമ്പ്: സപ്തംബര്‍ 27 ന്റെ ഭാരത ബന്ദിന്റെ പ്രചരണാര്‍ത്ഥം എല്‍ ഐ സി ഓഫീസുകള്‍ക്ക് മുന്നില്‍ എല്‍ഐസി എ ഒ ഐ (സി ഐ ടി യു ) യുടെ നേതൃത്വത്തില്‍ വിശദീകരണ യോഗം നടത്തി. തളിപ്പറമ്പില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇനി പി.ഡബ്ല്യു.ഡിക്ക് കീഴില്‍-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണികളും പൊതുമരാമത്ത് വകുപ്പ് കെട്ടിട നിര്‍മ്മാണ വിഭാഗം ഏറ്റെടുക്കുന്നു. ഇത് സംബന്ധിച്ച് കോഴിക്കോട് സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ എ.മുഹമ്മദ്, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി.ജിഷാകുമാരി, അസി.എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ വി.സവിത എന്നിവരുടെ നേതൃത്വത്തില്‍ … Read More

കൈക്കൂലിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സര്‍ജറിക്ക് വേണ്ടി പണം വാങ്ങിയതായി ആരോപണമുയര്‍ന്ന ഡോക്ടറെ സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഇത്തരത്തില്‍ കുറ്റം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ … Read More

ചലച്ചിത്രതാരം മിയയുടെ പിതാവ് നിര്യാതനായി.

പാലാ: പ്രശസ്ത ചലച്ചിത്രതാരം മിയയുടെ പിതാവ് തുരുത്തിപ്പള്ളില്‍ ജോര്‍ജ് ജോസഫ് (75) നിര്യാതനായി. ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം പാലാ കാര്‍മല്‍ ആശുപത്രിയില്‍. സംസ്‌കാരം നാളെ പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ നടക്കും . ഭാര്യ: മിനി. ജിനി, ജിമി (മിയ) … Read More

പട്ടുവം കരിപ്പൂല്‍ സ്വദേശി മലേഷ്യയില്‍ കോവിഡ് ബാധിച്ച് മരിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് സ്വദേശി മലേഷ്യയില്‍ കോവിഡ് ബാധിച്ച് മരിച്ചു. പട്ടുവം കരിപ്പൂലിലെ റിജു സണ്ണി കത്തോട്ടുങ്കലാണ് (35) മരിച്ചത്. കെ.എ.സണ്ണിയുടെയും റോത്സീനയുടെയും മകനാണ്. മലേഷ്യയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തുവരികയായിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ: ഷോബി ഡേവിഡ്(മലേഷ്യ). ഏക മകള്‍: സിയോണ. … Read More

അടുത്ത ബന്ധുവായ 14-കാരിക്ക് നേരെ ലൈംഗികാതിക്രമം- പോക്‌സോ പ്രകാരം ഒരാള്‍ അറസ്റ്റില്‍

പഴയങ്ങാടി: അടുത്ത ബന്ധുവായ 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. സപ്തംബര്‍ 19 ന് രാവിലെ 11.30 മുതല്‍ 12.40 വരെയുള്ള സമയത്തും അതിന് ഒരാഴ്ച്ച മുമ്പേയും ലൈംഗിക ഉദ്ദേശത്തോടെ വീട്ടില്‍ നിന്നും കാറില്‍ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് … Read More

എം.ഡി.എം.എയും കഞ്ചാവും യുവാവ് അറസ്റ്റില്‍-

കൂത്തുപറമ്പ്: എം.ഡി.എം.എയും കഞ്ചാവും സഹിതം യുവാവ് അറസ്റ്റില്‍. ഇല്ലിക്കുന്നിലെ പുത്തന്‍പുരയില്‍ ഷുഹൈബിനെയാണ്(23) കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എസ്.ജിനീഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. തലശ്ശേരി പുതിയ ബസ്സ് സ്റ്റാന്റില്‍ നിന്നുമാണ് വില്‍പ്പനക്കിടയില്‍ 0.660 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം കഞ്ചാവുമായി ഷുഹൈബ് പിടിയിലായത്. … Read More

വധശ്രമക്കേസിലെ പ്രതി 22 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍-

തളിപ്പറമ്പ്: വധശ്രമക്കേസിലെ പ്രതിയെ 22 വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. മാവിച്ചേരി ചെനയന്നൂരിലെ കാരപ്പാറ ഫൈസലിനെയാണ്(42) തളിപ്പറമ്പ് അഡീ.എസ്.ഐ ഫ്രാന്‍സീസ്, സിവില്‍ പോലീസ് ഓഫീസര്‍ ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് ഇന്നലെ രാവിലെ 11 മണിക്ക് നെല്ലിപ്പറമ്പില്‍ വെച്ച് അറസ്റ്റ് ചെയ്തത്. … Read More

ഭരണത്തിലേറിക്കഴിഞ്ഞാല്‍ പിന്നീട് പക്ഷപാതിത്വമില്ല-മുന്നിലുള്ളത് ജനങ്ങള്‍ മാത്രം മുഖ്യമന്ത്രി-

  തിരുവനന്തപുരം: മന്ത്രിമാര്‍ ചട്ടങ്ങളും നിയമങ്ങളും മനസിലാക്കി അതിന്റെ ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി. ഐഎംജി സംസ്ഥാനത്തെ മന്ത്രിമാര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. അധികാരത്തില്‍ ഏറ്റിയവരും ഏറ്റാതിരിക്കാന്‍ ശ്രമിച്ചവരുമുണ്ട്. അധികാരത്തില്‍ ഏറികഴിഞ്ഞാല്‍ പിന്നെ ഈ രണ്ട് … Read More