വാട്‌സ്ആപ്പ് ലോട്ടറി ഏജന്റുമാരായ 2 പേര്‍ അറസ്റ്റില്‍, പി.കെ.കെ. വലയിലെന്ന് സൂചന

രാജപുരം: വാട്‌സ്ആപ്പ് ലോട്ടറി ഏജന്റുമാരായ 2 പേര്‍ അറസ്റ്റില്‍. കോടോം പടിമരുത് വെള്ളരിക്കുണ്ട് ഉന്നതിയിലെ എം.രാമന്‍(55), കള്ളാര്‍ പൂടംകല്ലിലെ പറശേരിയില്‍ വീട്ടില്‍ ജോസ് ജോസഫ്(78)എന്നിവരെയാണ് രാജപുരം പ്രിന്‍സിപ്പല്‍ എസ്.ഐ.സി.പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ബേക്കല്‍ ഡിവൈ.എസ്.പി മനോജിന്റെ … Read More

വാട്‌സ്ആപ്പ് ലോട്ടറി ശൃംഖലയിലെ മുഖ്യകണ്ണിയെ രാജപുരം പോലീസ് പിടികൂടി.

ചുള്ളിക്കര: വാട്‌സ്ആപ്പ് ലോട്ടറി ശൃംഖലയിലെ മുഖ്യകണ്ണിയെ രാജപുരം പോലീസ് പിടികൂടി. കോടോം പടിമരുത് വെള്ളരിക്കുണ്ട് ഉന്നതിയിലെ എം.രാമന്‍(55)നെയാണ് രാജപുരം എസ്.ഐ സി.പ്രദീപ്കുമാര്‍ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 10.40 ന് ചുള്ളിക്കര കാര്‍ഷികവികസന ബേങ്കിന് മുന്നില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. രഹസ്യവിവരം … Read More

കാസര്‍കോട് ജില്ലാ പൊലീസ് ആസ്ഥാനത്തെ കാന്റീന്‍ ജീവനക്കാരനായ യുവാവ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ജില്ലാ പൊലീസ് ആസ്ഥാനത്തെ കാന്റീന്‍ ജീവനക്കാരനായ യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിച്ചേരി പെരളത്തെ കെ.പത്മിനിയുടെ മകന്‍ കെ.മനുകൃഷ്ണ(30)നാണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. മാതാവ് പത്മിനിയും മനുവും മാത്രമാണ് വീട്ടില്‍ … Read More

ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു.

കാസര്‍കോട്: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു. കാര്‍ യാത്രികരായ നീലേശ്വരം കണിച്ചിറ സ്വദേശികളായ സയിന്‍ റഹ്മാന്‍(5), ലഹബ് സൈനബ എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ ഐങ്ങോത്തുവെച്ചാണ് സംഭവം. കാറിലുണ്ടായിരുന്ന സുഫറാബി(40), സെറിന്‍(15) എന്നിവര്‍ക്കും രണ്ട് ബസ് യാത്രക്കാര്‍ക്കും … Read More

റോഡ് നന്നാക്കിയതിന് ആക്രമം: ഏഴുപേര്‍ക്കെതിരെ കേസ്.

വെള്ളരിക്കുണ്ട്: മണ്‍റോഡ് ഗതാഗതയോഗ്യമാക്കിയ വിരോധത്തിന് ഏഴംഗസംഘം ആക്രമം നടത്തി, മൂന്നുപേര്‍ക്ക് പരിക്കേറ്റു, സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. പുങ്ങംചാലിലെ പനയംതട്ട മധു, സുമേഷ്, സുധീഷ്, മോഹനന്‍, സതി, ശൈലജ, കൃഷ്ണവേണി എന്നിവര്‍ക്കെതിരെയാണ് കേസ്. ഇരുമ്പ് വടികൊണ്ട് തലക്കടിയേറ്റ വെസ്റ്റ് എളേരി … Read More

ആയുര്‍വേദ തൊഴിലാളി യൂണിയന്‍ കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍

തൃക്കരിപ്പൂര്‍: കേരള ആയൂര്‍വ്വേദ തൊഴിലാളി യൂണിയന്‍(സി.ഐ.ടി.യു) കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ തൃക്കരിപ്പൂരില്‍ നടന്നു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ വി.വി ക്രിസ്റ്റോ ഗുരുക്കള്‍ അദ്ധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂര്‍ സൂര്യ കളരി സംഘത്തില്‍ … Read More

രാജരഥം കാസര്‍ഗോഡ് എത്തി-കനത്ത സുരക്ഷ.

കാസര്‍ഗോഡ്: നവകേരള സദസ്സിനുള്ള യാത്രക്കായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള ആഡംബര ബസ് കാസര്‍ഗോട് എത്തി. ബെംഗളൂരു ലാല്‍ബാഗിലെ ബസ് ബോഡി നിര്‍മിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫീസില്‍ നിന്ന് ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് ബസ് കേരളത്തിലേക്ക് പുറപ്പെട്ടത്. ഇന്ന് നവകേരള സദസ്സ് ആരംഭിക്കുന്ന … Read More

ഞാന്‍ കുപിതന്‍-പ്രസംഗം തീരും മുമ്പ് അനൗണ്‍സ്‌മെന്റ് വമുഖ്യമന്ത്രി ഇറങ്ങിപ്പോയി.

കാസര്‍കോട്: പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ അനൗണ്‍സ്‌മെന്റ് നടന്നതില്‍ കുപിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വേദി വിട്ടു. കാസര്‍കോട് നടന്ന പരിപാടിയിലാണ് സംഭവം. പ്രസംഗം പൂര്‍ത്തിയാകും മുന്‍പ് അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍ ചെവി കേട്ടുകൂടേയെന്നും ഇതൊന്നും ശരിയല്ലെന്നും പറഞ്ഞാണ് അദ്ദേഹം വേദിയില്‍ നിന്ന് പ്രസംഗം പാതിയില്‍ … Read More

ക്ഷയരോഗ നിര്‍മാര്‍ജനം: വ്യാപാര മേഖലയില്‍ വ്യാപകമായി ക്യാമ്പും അവബോധവും സംഘടിപ്പിക്കും

കാസര്‍ഗോഡ്: കൂടുതല്‍ ആളുകളുമായി ഇടപഴകുന്ന ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും ജീവനക്കാര്‍ക്ക് ക്ഷയരോഗ നിര്‍മാര്‍ജന ക്യാമ്പുകളും അവബോധ ക്ലാസുകളും സംഘടിപ്പിക്കുന്നു. കാസര്‍ഗോഡ് ജില്ല ടി.ബി ഓഫീസര്‍ ഡോ.എ.മുരളീധര നല്ലൂരായയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വരാന്‍ സാധ്യത കൂടുതളുള്ള … Read More

സമ്മാനമായി മുള്ളിലം തൈകളൊരുക്കി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അപര്‍ണ ചന്ദ്രന്‍-

കാസര്‍ഗോഡ്: കേരള വനം-വന്യ ജീവി വകുപ്പ് വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച വിവിധ മത്സരങ്ങള്‍ക്ക് സമ്മാന മായി ഒരുക്കിയത് ‘മുള്ളിലം’ വൃക്ഷത്തെകള്‍. കാസര്‍കോട് സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ 150 ഓളം മുള്ളിലം തൈകളാണ് ഒരുക്കിയത്. ചിത്രശലഭങ്ങളുടെ വംശനാശം തടയുക … Read More