ചുമട്ടുതൊഴിലാളി തൂങ്ങി മരിച്ചു.

മാതമംഗലം: ചുമട്ടുതൊഴിലാളി തൂങ്ങി മരിച്ചു. മാതമംഗലത്തെ പ്രജിഷ്(33) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വാടക വീട്ടില്‍ പ്രജിത്തിനെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. വിജയന്‍-പ്രസന്ന ദമ്പതികളുടെ മകനാണ്. ഭാര്യ: നിവ്യ. മകള്‍: അല്‍ന. കുടുംബപ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് … Read More

വന്‍ തീപിടുത്തം-ഒന്നരയേക്കറോളം സ്ഥലം കത്തിനശിച്ചു.

മാതമംഗലം: മാതമംഗലം മിനി ഇന്‍ഡസ്ട്രിയല്‍ ഓഫീസ് പരിസരത്ത് വന്‍ തീപിടുത്തം. ഒന്നരയേക്കറോളം സ്ഥലത്തെ മരങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. തളിപ്പറമ്പ് സ്വദേശി ഷമീമിന്റെ ഉടമസ്ഥതയിലുള്ള മിനി ഇന്‍ഡസ്ട്രിയല്‍ ഓഫീസിന് സമീപത്തെ പറമ്പിലാണ് തീപിടിച്ചത്. വിവരമറിഞ്ഞ് പെരിങ്ങോം അഗ്നിശമനസേന സ്‌റ്റേഷന്‍ … Read More

പിറന്നാളാഘോഷമില്ല-തുക ജീവകാരുണ്യത്തിന്

മാതമംഗലം: പിറന്നാള്‍ ആഘോഷത്തിന് കരുതിയ തുക ഭിന്നശേഷിയുള്ളവരുടെ സ്വാശ്രയ സംഘത്തിന് നല്കി കുടുംബത്തിന്റെ മാതൃകാപരമായ ഇടപെടല്‍. കണ്ടോന്താറിലെ കൂടച്ചി മാധവിയമ്മയുടെ മകന്‍ സുഭാഷിന്റെ മകള്‍ ദേവാഞ്ജനയുടെ പിറന്നാളാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള അവസരമായി കുടുംബാംഗങ്ങള്‍ കണ്ടത്. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് കഴിഞ്ഞ 4 … Read More

പതിറ്റാണ്ടുകളായുള്ള നെട്ടോട്ടത്തിനൊടുവില്‍ മാതമംഗലം ഗവ: ടി.ടി.ഐ.ക്ക് കെട്ടിടമൊരുങ്ങി- നാളെ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

പിലാത്തറ: മൂന്നര പതിറ്റാണ്ട് കാലമായി മാതമംഗലത്ത് പ്രവര്‍ത്തിച്ച് വരുന്ന ഗവ. ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിന് സ്വന്തം കെട്ടിടമൊരുങ്ങി. ഭൗതികസൗകര്യങ്ങളുടെ കുറവില്‍ സീറ്റുകള്‍ വെട്ടിക്കുറക്കുകയും അംഗീകാരം തന്നെ നഷ്ടമാകുമെന്ന സ്ഥിതി വരെയെത്തുകയും ചെയ്ത ടി.ടി.ഐ.ക്ക് പ്രതീക്ഷയേകുന്നതാണ് പുതിയ കെട്ടിട സൗകര്യം. 1987 ല്‍ … Read More

കെ.വി.പ്രകാശന്‍ മാതമംഗലം ഹൗസിംങ്ങ് സൊസൈറ്റി പ്രസിഡന്റ്

പരിയാരം: മാതമംഗലം ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 2022-2027 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. സ്‌പെഷല്‍ സെയില്‍ ഓഫീസര്‍ മാടായി സി.ആര്‍.ബി സി.ലതയുടെ അദ്ധ്യക്ഷതയില്‍   ചേര്‍ന്ന യോഗം കെ.വി.പ്രകാശനെ പ്രസിഡന്റായും കെ.വി.ഉണ്ണികൃഷ്ണനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. ടി.ഷജിന, ഇ.ബിന്ദു, എം.ശോഭന, വി.അജിത, എം.ധനേഷ്, ഗോവിന്ദന്‍ … Read More

മാതമംഗലം നീലിയാര്‍ ഭഗവതിക്ഷേത്രം പ്രതിഷ്ഠാ ദിനാഘോഷം

മാതമംഗലം: മാതമംഗലം പുനിയങ്കോട് നീലിയാര്‍ ഭഗവതിക്ഷേത്രം പ്രതിഷ്ഠാദിന ആഘോഷത്തിനു തുടക്കം. രാവിലെ ക്ഷേത്രം തന്ത്രി കാളകാട്ടില്ലത്ത് നമ്പൂതിരി യജ്ഞപൂജാദി കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. നൂറുകണക്കിന് ഭക്തജനങ്ങള്‍ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.

ഓര്‍മ്മച്ചെപ്പ് 89:സതീര്‍ത്ഥ്യ സംഗമം സംഘടിപ്പിച്ചു.

മാതമംഗലം: ഓര്‍മ്മച്ചെപ്പ് -89 സതീര്‍ത്ഥ്യ സംഗമം മാതമംഗലം സി. പി നാരായണന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. 1989 SSLC ബാച്ച് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളാണ് 33 വര്‍ഷത്തിന് ശേഷം ഒത്തുചേര്‍ന്നത്. പ്രശസ്ത കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മാധവന്‍ പുറച്ചേരി പരിപാടി … Read More

മുരിക്കാല്‍ കൃഷ്ണന്‍ നായര്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തത്-കെ.വി.ഗോവിന്ദന്‍.

മാതമംഗലം: മുരിക്കാല്‍ കൃഷ്ണന്‍ നായര്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് വേണ്ടി ചെയ്ത സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ഗോവിന്ദന്‍. മാതമംഗലം റബ്ബര്‍ ഉല്‍പാദകസംഘം സ്ഥാപകനും പ്രമുഖ കര്‍ഷകനുമായ മുരിക്കാല്‍ കൃഷ്ണന്‍നായരുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ മാതമംഗലം വ്യാപാരഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി … Read More

മല്ലിശ്ശേരി അനുസ്മരണവും വായനക്കൂട്ടം ഉദ്ഘാടനവും-

മാതമംഗലം: ജ്ഞാനഭാരതി ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തില്‍ ഗ്രന്ഥാലയ സ്ഥാപകന്‍ മല്ലിശേരി കരുണാകരന്‍ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു. മാതമംഗലം ഹയര്‍സെക്കന്ററി സ്‌കൂള്‍ എസ് പി സി കാഡറ്റ് പദ്ധതിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന വായനകൂട്ടം പദ്ധതിയുടെ ഉദ്ഘാടനവും അനുസ്മരണവും കവി സി.എം.വിനയചന്ദ്രന്‍ മാസ്റ്റര്‍ … Read More

മാതമംഗലത്തുനിന്നും വിനോദസഞ്ചാരത്തിന് പോയ ബസിന് ഗോവയില്‍ തീപിടിച്ചു

പനാജി: കണ്ണൂര്‍ മാതമംഗലം ജേബീസ് ട്രെയിനിംഗ് കോളേജില്‍ നിന്ന് വിനോദ സഞ്ചാരത്തിനു പോയ ബസിന് തീപിടിച്ചു. തീ പിടിത്തത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചെങ്കിലും ആര്‍ക്കും അപായമില്ല. ഓള്‍ഡ് ഗോവ ബെന്‍സരിക്ക് സമീപമാണ് ബസിന് തീ പിടിച്ചത്. തീ പിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. … Read More