വയനാട്ടില്‍ ഒരു ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി

വയനാട്ടില്‍ ഒരു ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് നേപ്പാള്‍ സ്വദേശികളായ പ്രതികള്‍. പ്രതികളില്‍ ഒരാളായ റോഷന്റെ ഭാര്യ പാര്‍വതിയുടെ പരാതിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റയില്‍ നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന പരാതിയുമായാണ് നേപ്പാള്‍ സ്വദേശിനിയായ യുവതി … Read More

പിറന്നാള്‍ ആഘോഷത്തിനിടെ തര്‍ക്കം; തൃശൂരില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

തൃശൂര്‍: പൂച്ചട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ ഐക്യനഗര്‍ സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്. മൂന്നംഗ സംഘമാണ് സതീഷിനെ കൊലപ്പെടുത്തിയത്. മൂന്നു പ്രതികളും ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം. പൂച്ചട്ടി ഗ്രൗണ്ടിന് … Read More

ഇവന്‍ മനുഷ്യനോ-കാന്‍സര്‍ രോഗിയായ അമ്മയെ കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍.

ചെറുപുഴ: കാന്‍സര്‍ രോഗിയായ അമ്മയെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. ഇന്നലെ പുലര്‍ച്ചെ 5.45 ന് വയക്കര ഭൂദാനത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കോട്ടയില്‍ സതീഷാണ് (34) അമ്മ നാരായണി (68) യെയാണ് വായില്‍ തുണി തിരുകിയ ശേഷം ഭിത്തിയില്‍ … Read More

അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ അടിച്ചുകൊന്നു.

കണ്ണൂര്‍: പള്ളിക്കുന്ന് അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ അടിച്ചുകൊന്നു. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാറാണ് വീടിന് സമീപത്തെ റോഡില്‍ കൊല്ലപ്പെട്ടത്. ദേവദാസ്, മക്കളായ സഞ്ജയ് ദാസ്, സൂര്യദാസ് എന്നിവരെ … Read More

ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് കീഴടങ്ങി.

കൊച്ചി: കുടുംബവഴക്കിനെ തുടര്‍ന്ന് 71-കാരന്‍ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടില്‍ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭര്‍ത്താവ് ജോസഫ് പൊലീസില്‍ കീഴടങ്ങി.   ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവമുണ്ടായത്. ജോസഫും ലീലയും ഓസ്‌ട്രേലിയയിലുള്ള മകനൊപ്പമായിരുന്നു താമസം. മൂന്നു മാസം … Read More

അനിലയെ കൊന്നത് കഴുത്ത് ഞെരിച്ചും തലക്കടിച്ചും, മൃതദേഹം സംസ്‌ക്കരിച്ചു.

പരിയാരം: അനിലയെ കൊന്നത് തലക്കടിച്ചും കഴുത്ത് ഞെരിച്ചുമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. രക്തം വാര്‍ന്നുപോയതാണ് മരണത്തിന് കാരണമായതെന്നും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ സൂചനയുണ്ടെന്ന് പോലീസ് പറഞ്ഞു. രണ്ട് വര്‍ഷത്തിലേരെയായി ഭാര്യയുമായി അകന്നുകഴിയുന്ന സുദര്‍ശന്‍പ്രസാദ് എന്ന ഷിജു സ്‌ക്കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി … Read More

തൃച്ചംബരം കഴുത്തറുത്ത് കൊല: പശ്ചിമ ബംഗാള്‍ സ്വദേശിക്ക് ജിവപര്യന്തം തടവും പിഴയും

തലശ്ശേരി: സഹപ്രവര്‍ത്തകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ സുഹ്യത്തും പശ്ചിമ ബംഗാള്‍ സ്വദേശിയുമായ രത്തന്‍ മണ്ഡല്‍(49)നെ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചു. ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ 3 മാസം അധികതടവ് അനുഭവിക്കണം. തലശ്ശേരി … Read More

തൃച്ചംബരം ജീവന്‍പ്രകാശ് ഓഡിറ്റോറിയത്തിന് സമീപത്തെ ഫ്‌ളാറ്റില്‍ നടന്ന കൊലപാതകം-വിധി തിങ്കളാഴ്ച്ച.

തലശേരി: തൃച്ചംബരം ജീവന്‍പ്രകാശ് ഓഡിറ്റോറിയത്തിന് സമീപത്തെ റസിഡന്‍ഷ്യല്‍ ഫ്‌ളാറ്റിന്റെ നിര്‍മ്മാണത്തിനിടെ ഫ്‌ളാറ്റിനകത്തെ മുറിയില്‍ പശ്ചിമബംഗാള്‍ സ്വദേശിയെ കഴുത്തറുത്ത് കൊന്ന കേസിന്റെ വിധി തിങ്കളാഴ്ച്ച. തലശേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ.വി.മൃദുലയാണ് വിധി പ്രസ്താവിക്കുക. കെട്ടിടത്തിന്റെ നിര്‍മ്മാണ ജോലിക്കാരനായിരുന്ന പശ്ചിമ … Read More

പേരാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍.

പേരാവൂര്‍: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പേരാവൂര്‍ കുട്ടിച്ചാത്തന്‍ കണ്ടിയിലെ മുണ്ടക്കല്‍ ജോണ്‍(64)നെയാണ് പോരാവൂര്‍ പോലീസ് ഇന്ന് വൈകുന്നേരം കസറ്റഡിയിലെടുത്തത്. ഭാര്യ ലില്ലിക്കൂട്ടിയെയാണ് ജോണ്‍ ഇന്ന് വൈകുന്നേരം നാലരയോടെ വെട്ടിക്കൊന്നത്. ലില്ലിക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകന്‍ ദിവിഷിന്റെ ഭാര്യാ സഹോദരന്‍ … Read More

ചുമട്ടുതൊഴിലാളി യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍.

ചിറ്റാരിക്കാല്‍:യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ചുമട്ടുതൊഴിലാളിയായ മൗക്കോട്ടെ കെ.വി.പ്രദീപനെ(40)കൊലപെടുത്തിയ കേസിലാണ് പൈനാപ്പള്ളി റെജി എന്ന ജോണിനെ(55) ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി.വിനീഷ് കുമാര്‍ അറസ്റ്റുചെയ്തത്. ശനിയാഴ്ച്ച രാത്രി ഏഴോടെ മൗക്കോട് ടൗണിന് സമീപത്തുവെച്ചാണ് ചുമട്ടുതൊഴിലാളി യൂണിയന്‍ (സിഐടിയു) പ്രവര്‍ ത്തകനായ … Read More