അനിലയെ കൊന്നത് കഴുത്ത് ഞെരിച്ചും തലക്കടിച്ചും, മൃതദേഹം സംസ്‌ക്കരിച്ചു.

പരിയാരം: അനിലയെ കൊന്നത് തലക്കടിച്ചും കഴുത്ത് ഞെരിച്ചുമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന.

രക്തം വാര്‍ന്നുപോയതാണ് മരണത്തിന് കാരണമായതെന്നും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ സൂചനയുണ്ടെന്ന് പോലീസ് പറഞ്ഞു.

രണ്ട് വര്‍ഷത്തിലേരെയായി ഭാര്യയുമായി അകന്നുകഴിയുന്ന സുദര്‍ശന്‍പ്രസാദ് എന്ന ഷിജു സ്‌ക്കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തിലാണ് അനിലയെ കണ്ടുമുട്ടിയത്.

ഇരുവരും തമ്മില്‍ അടുത്തത് വീട്ടുകാര്‍തമ്മില്‍ പോലും പ്രശ്‌നങ്ങല്‍ സൃഷ്ടിച്ചിരുന്നു.

ഒടുവില്‍ മനസുമാറി ഷിജുവില്‍ നിന്ന് അകലാന്‍ തീരുമാനിച്ചിരിക്കെയാണ് അനിലയുടെ കൊലപാതകം. നാലിന് രാവിലെ ജോലിസ്ഥലമായ മാതമംഗലത്തെ മലബാര്‍ ഫര്‍ണിച്ചറിലേക്ക് പോയ അനില പക്ഷെ, അവിടെ പോകാതെ ഷിജുവിനോടൊപ്പം പോവുകയായിരുന്നു.

അന്നൂരിലെ ജെറ്റി ജോസഫിന്റെ വീടിന്റെ കെയര്‍ടേക്കറായിരുന്ന ഷിജു വീട്ടില്‍ വിളിച്ചുവരുത്തി അനിലയെ കഴുത്ത ഞെരിച്ചും തലക്ക് മാരകമായി അടിച്ചും കൊലപ്പെടുത്തിയ ശേഷം നാട്ടിലേക്ക് പോയി തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

പയ്യന്നൂരിലെ വീട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ട മാതമംഗലം സ്വദേശി അനിലയുടെ മൃതദേഹം ഇന്ന് രാവിലെ കോയിപ്ര നിദ്രാഞ്ജലി ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.

ഇന്നലെ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.

അനിലയുടെ സഹപാഠിയും സുഹൃത്തുമായ കുറ്റൂര്‍ ഇരൂള്‍ സ്വദേശി സുദര്‍ശന്‍ പ്രസാദ് എന്ന ഷിജുവിന്റെ മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് വെള്ളരിയാനം പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

അനിലയുടെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ ഇപ്പോഴും തുടരുകയാണ്.