അമ്മയെ ആണ്‍മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന പരാതിയുമായി മകള്‍ പോലീസ് സ്‌റ്റേഷനില്‍.
തളിപ്പറമ്പ്: ആണ്‍മക്കള്‍ അമ്മയെ സംരക്ഷിക്കുന്നില്ലെന്ന പരാതിയുമായി മകള്‍ പോലീസ് സ്‌റ്റേഷനില്‍. പൂക്കോത്ത്‌തെരു സൗപര്‍ണികയിലെ സുധാരമ്യയാണ്(41) സഹോദരങ്ങള്‍ക്കെതിരെ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്.
83 വയസായ അമ്മ പി.പി.ചെറിയക്കുട്ടിയെ നല്ല നിലയില്‍ ജീവിക്കുന്ന ആണ്‍മക്കള്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി.
15 വര്‍ഷത്തോളമായി ഒറ്റക്ക് വാടകവീട്ടില്‍ താമസിച്ചുവരുന്ന അമ്മയെ അന്നും സംരക്ഷിച്ചിരുന്നത് സുധാരമ്യയായിരുന്നു.
തീരെ വയ്യാതായപ്പോള്‍ വീട്ടില്‍ കൊണ്ടുവന്ന് സംരക്ഷിക്കുകയാണെന്നും, ആശുപത്രി ചികില്‍സ ഉള്‍പ്പെടയുള്ള വലിയ ചെലവുകള്‍ ഒറ്റക്ക് താങ്ങാനാവാതെ വന്നിരിക്കയാണെന്നും,
സാമ്പത്തികമായി അത്ര മെച്ചപ്പെട്ട നിലയില്‍ അല്ലാത്തതിനാല്‍ ആണ്‍മക്കള്‍ അമ്മയുടെ ബാധ്യത ഏറ്റെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.