ഉല്‍സവപറമ്പില്‍ പുള്ളിമുറി നടത്തിയ മൂന്നുപേര്‍ക്കെതിരെ കേസ്.

പയ്യാവൂര്‍: ഉല്‍സവപറമ്പില്‍ പുള്ളിമുറി ശീട്ടുകളിയിലേര്‍പ്പെട്ട മൂന്നുപേര്‍ക്കെതിരെ കേസെടുത്തു.

നിടിയേങ്ങ കുഞ്ഞിക്കടവ് വീട്ടില്‍ വിശ്വന്‍(51), നിടിയേങ്ങ ഷൈനി കോട്ടേജില്‍ ഷൈജു നാരായണന്‍(47), വാതില്‍മട പയ്യാര്‍ വീട്ടില്‍ പ്രേമരാജന്‍(45) എന്നിവരെയാണ് പയ്യാവൂര്‍ എസ്.ഐ കെ.ഷര്‍ഫുദ്ദീന്റെ നേതൃത്വത്തില്‍ പിടികൂടിത്.

ഇവരില്‍ നിന്ന് 4100 രൂപയും പിടിച്ചെടുത്തു.

വാതില്‍മട പെരുങ്കുളുത്തൂര്‍ തറവാട് നാഗകന്യകാദേവി ക്ഷേത്രത്തില്‍ ഉല്‍സവം നടക്കുന്നതിനിടയിലാണ് ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ ഇന്ന് പൂലര്‍ച്ചെ 12.10 ന് പ്രതികള്‍ ശീട്ടുകളിയിലേര്‍പ്പെട്ടത്.