ഒരുലക്ഷം കറ്റാര്‍വാഴകള്‍ ഔഷധിയുടെ തോട്ടത്തില്‍ വളരും

പരിയാരം: സൗന്ദര്യവര്‍ദ്ധന ഉല്‍പ്പന്നങ്ങള്‍ക്കുള്ള അടിസ്ഥാന ഔഷധമായ കറ്റാര്‍വാഴയും ഇനി പരിയാരത്തെ  മണ്ണില്‍ നിന്ന്. ഔഷധിയുടെ പരിയാരത്തെ തോട്ടത്തില്‍ വളരുന്നത് ഇരുപതിനായിരത്തിലധികം കറ്റാര്‍വാഴകള്‍. കഴിഞ്ഞവര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ കൃഷി വലിയ വിജയമായതോടെയാണ് ഈ വര്‍ഷം കൂടുതല്‍സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചത്. ഇപ്പോള്‍ കറ്റാര്‍വാഴ ഔഷധി … Read More

ദുരൂഹസാഹചര്യത്തില്‍ അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി.

പരിയാരം: അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആസാം ധേമാജി സബ്ഡിലിഷനില്‍ ലഖിപഥുര്‍ വില്ലേജിലെ ഭാഗന്‍ഗോഗോയിയുടെ മകന്‍ ബിഷ്ണു ഗോഗോയ്(37) ആണ് മരിച്ചത്. പരിയാരം മുടിക്കാനത്തെ ഇന്റര്‍ലോക്ക് നിര്‍മ്മാണ ശാലയിലെ ജീവനക്കാരനാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി ഇവിടെ ജോലിചെയതുവരുന്ന ബിഷ്ണു ഗോഗോയ് മുടിക്കാനത്തെ … Read More

ഹാവൂ! ആശ്വാസമായി–ഒടുവില്‍ പരിയാരം ദന്തല്‍ കോളേജ് ഗവ.ദന്തല്‍ കോളേജായി

പരിയാരം: സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് രണ്ടുവര്‍ഷം കഴിഞ്ഞശേഷം പരിയാരം ദന്തല്‍ കോളേജ് ഗവ.ദന്തല്‍ കോളേജ് കണ്ണൂരായി മാറി. ഇന്ന് രാവിലെയാണ് മെഡിക്കല്‍ കോളേജ് എഞ്ചിനീയര്‍ സുരേഷിന്റെ നേതൃത്വത്തില്‍ ആര്‍ട്ടിസ്റ്റ് മോഹനന്‍ തയ്യാറാക്കിയ ബോര്‍ഡ് സ്ഥാപിച്ചത്. കോളേജ് കെട്ടിടത്തിന്റെ കാര്‍പോര്‍ച്ചിന് പുറത്താണ് ബോര്‍ഡ് സ്ഥാപിച്ചത്. … Read More

ഒറ്റയാന്‍ കാട്ടുപന്നിയുടെ ഒളിയാക്രമണം-യുവാവിന് പരിക്കേറ്റു-

പരിയാരം: ഒറ്റയാന്‍ കാട്ടുപന്നിയുടെ ആക്രമത്തില്‍ മല്‍സ്യ തൊഴിലാളിക്ക് മാരകമായി പരിക്കേറ്റു. ചെറുതാഴം മണ്ടൂര്‍ കോടിത്തായലിലെ ജോണ്‍സണ്‍ മണിയന്‍(50)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തോടെയായിരുന്നു സംഭവം. ജോണ്‍സണും മറ്റ് നാലുപേരും ചേര്‍ന്ന് വീടിന് സമീപത്തെ തോട്ടിലേക്ക് പോകവെ പെട്ടെന്ന് കാട്ടുപന്നി കടന്നാക്രമിക്കുകയായിരുന്നു. ചിതറിയോടുന്നതിനിടയില്‍ … Read More

സാന്നിധ്യം അനുഭവിപ്പിക്കുന്ന ദൈവീകമായ അന്തരീക്ഷത്തില്‍ ഫാ.സുക്കോള്‍ മ്യൂസിയം നാളെ തുറക്കും-

ലൈബ്രറിയും കിടപ്പുമുറിയും അടുക്കളയും ഓഫീസും ഭക്ഷണമുറിയുമെല്ലാം അതുപോലെ–   Report-–KARIMBAM.K.P.RAJEEVAN പരിയാരം: ഫാദര്‍ എല്‍ .എം.സുക്കോള്‍ മ്യൂസിയം നാളെ പൊതുജനങ്ങള്‍ക്കായി തുറക്കും. അദ്ദേഹത്തിന്റെ എട്ടാം ചരമവാര്‍ഷിക ദിനമായ നാളെ കണ്ണൂര്‍ രൂപതാ ബിഷപ്പ് ഡോ.അലകസ് വടക്കുംതല മ്യൂസിയം ഔപചാരികമായി തുറന്നുകൊടുക്കും. മരിയപുരം … Read More

ആല്‍പ്‌സ് പര്‍വതമേഖലയില്‍ നിന്നെത്തി പരിയാരത്ത് അന്ത്യവിശ്രമം-

  ഫാ.എല്‍.എം.സുക്കോള്‍ എസ്.ജെ. എട്ടാം ചരമവാര്‍ഷികാചരണം നാളെ(ജനുവരി-6) പരിയാരം: മലബാറിന്റെ മഹാമിഷനറി ഫാ.എല്.എം.സുക്കോളിന്റെ എട്ടാം ചരമവാര്‍ഷികാചരണം നാളെ നടക്കും. രാവിലെ 10 മണിക്ക് മരിയപുരം ദേവാലയത്തില്‍ നടക്കുന്ന സാഘോഷമായ ദിവ്യബലിക്ക് കണ്ണൂര്‍ രൂപതാ ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല മുഖ്യകാര്‍മികത്വം വഹിക്കും. ഈശോസഭ … Read More

പരിയാരത്തെ കീരിയാടന്‍ നാരായണന്‍(83) നിര്യാതനായി

പരിയാരം: പരിയാരം കാവിന്‍ചാലിലെ കീരിയാടന്‍ നാരായണന്‍(83) നിര്യാതനായി. ഭാര്യ: കാര്‍ത്യായനി. മക്കള്‍: പ്രസന്ന, പ്രസാദ്, പ്രദീപ്, സുരേഷ്, മിനി, പ്രഭാത്. മരുമക്കള്‍: മോഹനന്‍, ബിന്ദു, സുജാത, മനോഹരന്‍, സഹല. . സംസ്‌ക്കാരം ഇന്ന് ഇന്ന് രാവിലെ 10 ന്.

പരിയാരത്ത് തീക്കട്ടയില്‍ ഉറുമ്പരിച്ചു-

പരിയാരം: പരിയാരത്ത് തീക്കട്ടയില്‍ ഉറുമ്പരിച്ചു. പുതിയ മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ തൊഴിലാളികളുടെ പേഴ്‌സും രണ്ട് മൊബൈല്‍ ഫോണുകളും മോഷ്ടാക്കള്‍ കവര്‍ന്നു. തൊഴിലാളികള്‍ ഉച്ചക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയായിരുന്നു കവര്‍ച്ച. പോക്കറ്റില്‍ നിന്നും രണ്ടായിരത്തോളം രൂപയുണ്ടായിരുന്ന പേഴ്‌സ് കവര്‍ന്ന മോഷ്ടാവ് … Read More

ക്യാമ്പ് ഓഫീസ് പൊളിച്ചുനീക്കി-പരിയാരം പോലീസ് സ്‌റ്റേഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പരിയാരം: പരിയാരം ടി.ബി.സാനിട്ടോറിയത്തിന്റെ തുടക്കത്തില്‍ നിര്‍മ്മിച്ച ആദ്യത്തെ ക്യാമ്പ് ഓഫീസ് കെട്ടിടം പൊളിച്ചുനീക്കി. 1948 ല്‍ നിര്‍മ്മിച്ച ഈ കെട്ടിടത്തിലാണ് സാനിട്ടോറിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിച്ചിരുന്നത്. ഈ മാസം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ … Read More

അരിപ്പാമ്പ്ര മുര്‍ഷിദ് ജയിലില്‍ നിന്നിറങ്ങി-വീണ്ടും പോലീസ് പിടിയിലായി-

കുറ്റം സമ്മതിച്ചതായാണ് സൂചന. അറസ്റ്റ് ഇന്ന് രാത്രി തന്നെ രേഖപ്പെടുത്തിയേക്കും. പരിയാരം: അരിപ്പാമ്പ്രയിലെ വിവാദമോഷ്ടാവ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വീണ്ടും പോലീസിന്റെ പിടിയിലായി. മോഷ്ടിച്ച സ്വര്‍ണവും പണവും തിരിച്ചു നല്‍കി മാപ്പുപറഞ്ഞ മോഷ്ടാവ് പരിയാരം തോട്ടിക്കീലിലെ പി.എം.മുഹമ്മദ് മുര്‍ഷിദിനെയാണ്(31) പരിയാരം പോലീസ് … Read More