മൊബൈല്‍ഫോണ്‍ ഷോപ്പില്‍ കവര്‍ച്ച-സി.സി.ടി.വി ദൃശ്യം കണ്ടെത്തി-

പയ്യന്നൂര്‍: മൊബൈല്‍ഫോണ്‍ ഷോപ്പില്‍ കവര്‍ച്ച നടത്തിയ മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യം കണ്ടെത്തി. 26 ന് രാത്രിയിലാണ് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ സിറ്റി ടവറില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫോണിക് മൊബൈല്‍സ് എന്ന കടയുടെ പിറകു വശത്തെ ഷട്ടറിന്റെ പൂട്ട് പൊളിച്ചു … Read More

ദിനേശ്ബീഡി ഗോഡൗണിന് തീപിടിച്ചു-ലക്ഷങ്ങളുടെ ബീഡി കത്തിനശിച്ചു-

പയ്യന്നൂര്‍: ദിനേശ്ബീഡി ഗോഡൗണിന് തീപിടിച്ചു, ഒരു ലക്ഷം രൂപയുടെ ബീഡി കത്തിനശിച്ചു. അഗ്നിശമനസേനയുടെ ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കി. ദേശീയപാതയോരത്ത് കണ്ടോത്തെ ദിനേശ് ഷോപ്പി ഷോറൂമിന് പിറകിലെ ഗോഡൗണിനാണ് ഇന്ന് വൈകുന്നേരം 4.45 ഓടെ തീപിടിച്ചത്. ബീഡി ഉണങ്ങാനായി വെച്ച പുകപ്പുരയിലാണ് തീപിടുത്തം … Read More

നോര്‍ത്ത് മലബാര്‍ വോളി ലവേഴ്‌സ്–സംസ്ഥാനതല വോളിബോള്‍ താരങ്ങളുടെയും കോച്ചുകളുടെയും സംഗമം-ലോഗോ പ്രകാശനം ചെയ്തു-

പയ്യന്നൂര്‍: പഴയകാല വോളിബോള്‍ താരങ്ങളുടെയും കോച്ചുകളുടെയും സംസ്ഥാനതലസംഗമം പയ്യന്നൂരില്‍ നടക്കുന്നു. നോര്‍ത്ത് മലബാര്‍ വോളി ലവേഴ്‌സിന്റെ നേതൃത്വത്തില്‍ നടക്കുന്ന സംഗമത്തിന്റെ ലോഗോ പ്രകാശനം ഇന്ന് വൈകുന്നേരം പയ്യന്നൂര്‍ സ്‌കന്ദ ഓഡിറ്റോറിയത്തില്‍ നടന്നു. കണ്ണൂര്‍ ജില്ലാ വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറിയും മുന്‍ ദേശീയതാരവുമായ … Read More

എട്ട്പവന്‍ സ്വര്‍ണം മോഷ്ടിച്ചതായി പരാതി-

പയ്യന്നൂര്‍: വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്ത് എട്ട്പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. വീട്ടിനകത്ത് അലമാരയില്‍ സൂക്ഷിച്ച 8 പവന്‍ സ്വര്‍ണ്ണാഭരങ്ങളാണ് കാണാതായതായി പരാതി. കൊറ്റി റെയില്‍വേ സ്‌റ്റേഷനടുത്ത് താമസക്കാരനായ പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിലെ ടൈലര്‍ പലോറ ഹൗസില്‍ സുരേഷ് ബാബു(48)വിന്റെ വീട്ടിലാണ് … Read More

സ്‌കൂട്ടര്‍ മോഷ്ടാവെ കളിക്കല്ലേ- നിന്നെ പിടിച്ചിരിക്കും-ഇത് പയ്യന്നൂര്‍ പോലീസ്—

പയ്യന്നൂര്‍: സ്‌കൂട്ടര്‍ മോഷ്ടാവിനെതേടി പയ്യന്നൂര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ അഞ്ചിന് രാത്രി 10 നും ആറിന് പകല്‍ 11 നും ഇടയിയില്‍ വെള്ളൂര്‍ കണ്ടോത്തെ തൈവളപ്പില്‍ സതീശന്റെ ലൈക്ക് ബേക്കറിക്ക് മുന്നില്‍ പാര്‍ക്ക് ചെയ്ത അദ്ദേഹത്തിന്റെ കെ.എല്‍-617 നമ്പര്‍ സുസൂക്ക് … Read More

ഏകമകള്‍ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു-

പയ്യന്നൂര്‍: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണു നാലു വയസുകാരിക്ക് ദാരുണാന്ത്യം. പയ്യന്നൂര്‍ കൊറ്റിയിലെ യുടിഎം ക്വാര്‍ട്ടേഴ്‌സിലെ കക്കറക്കല്‍ ഷമല്‍-അമൃത ദമ്പതികളുടെ ഏകമകള്‍ സാന്‍വിയയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് കുട്ടി ടാങ്കിനുള്ളില്‍ വീണത്. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിനോട് ചേര്‍ന്നു സെപ്റ്റിക് … Read More

കെ.പി.സജിത്ത്‌ലാലിന്റെ പിതാവ് നിര്യാതനായി-

തിരുവനന്തപുരം: കൊല്ലപ്പെട്ട കെ എസ് യു നേതാവ് കെ പി സജിത്‌ലാലിന്റെ പിതാവ് ആര്‍ കൃഷ്ണന്‍ (84) തിരുവനന്തപുരത്ത് അന്തരിച്ചു. ഭാര്യ: കെ പി ശാരദ. മറ്റ് മക്കള്‍ കെ പി പുഷ്പവല്ലി, അജിത്‌ലാല്‍. മരുമകന്‍: പി.വി.നാരായണന്‍കുട്ടി(ചെയര്‍മാന്‍, ജവഹര്‍ ബാല്‍മഞ്ച്,തളിപ്പറമ്പ്). സംസ്‌കാരം … Read More

യുവതിയുടെ ആത്മഹത്യ ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണമാരംഭിച്ചു

പയ്യന്നൂര്‍: വെള്ളൂര്‍ ചേനോത്തെ വിജീഷിന്റെ ഭാര്യയായ കോറോം സെന്‍ട്രലിലെ വായനശാലക്കടുത്തെ കൊളങ്ങരത്ത് വളപ്പില്‍ സുനീഷയുടെ (26) മരണത്തില്‍ ദുരൂഹതയേറുകയാണ്. വെള്ളൂരിലുള്ള ഭര്‍ത്താവിന്റെ വീടിന്റെ കുളിമുറിയിലെ വെന്റിലേറ്ററില്‍ ഷാള്‍ കെട്ടിയ നിലയിലാണ് മൃതദേഹം കഴിഞ്ഞ ദിവസം കാണപ്പെട്ടത്. ഭര്‍തൃവീട്ടുകാരുടെ പീഢനമാണ് ആത്മഹത്യ ചെയ്യാന്‍ … Read More

വ്യാജ ഇന്‍ഷൂറന്‍സ് രശീതി-പയ്യന്നൂരില്‍ ഒരാള്‍ അറസ്റ്റില്‍-

പയ്യന്നൂര്‍:വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് രശീതി വ്യാജമായി നല്‍കി പണം തട്ടിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. തായിനേരി സ്വദേശി അമര്‍ അലിയെ(35)ആണ് എസ് ഐ യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. ബജാജ് അലയന്‍സ് കമ്പനിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ നല്‍കുന്നത്. നിലവിലുള്ള ഏതെങ്കിലും രശീതില്‍ പേരും … Read More