ആള്‍ക്കൂട്ടം തടയാനും കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കാനും പോലീസ്-റവന്യൂ സംയുക്ത പരിശോധന-

കണ്ണൂര്‍: ജില്ലയില്‍ വ്യാപാര സ്ഥാപനങ്ങളിലും ചടങ്ങുകളിലും അനുവദനീയമായതിലും കൂടുതല്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നത് തടയാനും കൊവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കാനും പോലീസ് പരിശോധനക്ക് പുറമെ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ ഉണ്ടാക്കാന്‍ ജില്ലാ കലക്ടര്‍ എസ.ചന്ദ്രശേഖര്‍ ഉത്തരവിട്ടു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ … Read More

വന്‍തീപിടുത്തം-നിരവധി വാഹനങ്ങള്‍ കത്തിനിശിച്ചു-

തളിപ്പറമ്പ്: പോലീസ് ഡംപിംഗ് യാര്‍ഡില്‍ വന്‍ തീപിടുത്തം, നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. ഇന്ന് വൈകുന്നേരം നാലോടെയാണ് സംസ്ഥാനപാതയില്‍ വെള്ളാരംപാറയിലെ യാര്‍ഡില്‍ തീപടര്‍ന്നുപിടിച്ചത്. തളിപ്പറമ്പ്-പരിയാരം പോലീസ് പരിധിയിലെ ഇരുന്നൂറിലേറെ വാഹനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. വിവിധ കേസുകൡപെട്ട് പോലീസ് പിടികൂടിയ തൊണ്ടിവാഹനങ്ങളും അപകടത്തില്‍പെട്ട വാഹനങ്ങളുമാണ് … Read More

പോലീസ് ചുരുളി സിനിമ കാണും-

തിരുവനന്തപുരം: ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരള പോലീസ് ചുരുളി സിനിമ കാണുന്നു. സിനിമയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പോലീസ് സിനിമ കാണുന്നത്. എഡിജിപി പദ്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ … Read More

1100 പേക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി-

ഇരിട്ടി: ആറളത്തും പേരാവൂരിലും നിരോധിച്ച പുകയില ഉത്പന്നങ്ങള്‍ പിടികൂടി, വ്യാപാരികള്‍ക്കെതിരെ കേസെടുത്തു.  ആറളം വീര്‍പ്പാട്ടെ വ്യാപാരി മനോജിന്റെ വീട്ടില്‍ ഒളിപ്പിച്ച 600 പേക്കറ്റ് പുകയില ഉത്പന്നങ്ങളാണ് എസ്.ഐ. വി.വി.ശ്രീജേഷും സംഘവും പിടികൂടിയത്.  പേരാവൂരില്‍ കല്ലേരിമലയിലെ വ്യാപാരി കബീറിന്റെ വീട്ടില്‍ നിന്നാണ് എസ്. … Read More

വര്‍ക്ക്‌ഷോപ്പില്‍ നിന്നും കാര്‍ മോഷ്ടിച്ചു-

പരിയാരം: വര്‍ക്ക്‌ഷോപ്പിന്റെ പൂട്ട് തകര്‍ത്ത് കാര്‍ മോഷ്ടിച്ചു. പരിയാരം ആയുര്‍വേദോ കോളേജിന് സമീപത്തെ അറബ് മോട്ടോര്‍ വര്‍ക്ക് ഷോപ്പിലാണ് ഇന്ന് പുലര്‍ച്ചെ നാല്മണിയോടെ കവര്‍ച്ച നടന്നത്. അമ്മാനപ്പാറയിലെ അനീഷിന്റെ ഉടമസ്ഥതയിലുള്ള വര്‍ക്ക്‌ഷോപ്പിന് രണ്ട് പാര്‍ട്ണര്‍മാര്‍ കൂടിയുണ്ട്. ഇന്നലെ പോളീഷ് ചെയ്യാനായി അമ്മാനപ്പാറയിലെ … Read More

മാവോവാദി നേതാവ് സാവിത്രിയെ ഇന്ന് വീണ്ടും കോടതി മുമ്പാകെ ഹാജരാക്കി

തലശ്ശേരി: മാവോവാദി നേതാവ് ചിക്ക്മംഗളൂരിലെ സാവിത്രി എന്ന രജിത(33)യെ ഇന്ന് പോലീസ് കനത്ത സുരക്ഷയില്‍ ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ ഹാജരാക്കി. മൂന്ന് ദിവസം അന്വേഷണ സംഘത്തിന് തെളിവെടുപ്പിന്നായ് ജില്ലാ സെഷന്‍സ് ജഡ്ജ് ജോബിന്‍ സമ്പാസ്റ്റ്യന്‍ വിട്ടു നല്‍കിയിരുന്നു. കാലാവധി കഴിഞ്ഞ … Read More

കള്ളന് കത്തയച്ച് അനുമതി കാത്ത് പരിയാരം പോലീസ്-കനിയുമോ കള്ളന്‍-

പരിയാരം: കള്ളന് കത്തയച്ച് അനുമതി കാത്ത് പരിയാരം പോലീസ്. അരിപ്പാമ്പ്രയിലെ വിവാദ മോഷ്ടാവിനെ പിടികൂടാനാവാതെ പരിയാരം പോലീസ് വലയുന്നു. നവംബര്‍ ഒന്നിന് മോഷണ മുതലുകളും പണവും പഞ്ചായത്ത് മെമ്പറുടെ വീട്ടില്‍ ഉപേക്ഷിച്ചിട്ട് ആഴ്ച്ച രണ്ടുകഴിഞ്ഞിട്ടും കള്ളന്‍ ഇപ്പോഴും കാണാമറയത്തുതന്നെ. സംസ്ഥാനപോലീസിന് മൊത്തത്തില്‍ … Read More

സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുന്നത് പോലീസിന്റെ പ്രവൃത്തിയിലൂടെ, ജനപക്ഷത്ത് നിന്ന് വേണം പ്രവര്‍ത്തിക്കാനെന്ന് മുഖ്യമന്ത്രി

മാങ്ങാട്ടുപറമ്പ്: ജനപക്ഷത്തു നിന്നുവേണം പ്രവര്‍ത്തിക്കാനെന്ന് പോലീസിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുന്നത് പൊലീസിന്റെ പ്രവര്‍ത്തനങ്ങളെക്കൂടി അടിസ്ഥാനമാക്കിയാണ്. അത് മനസിലാക്കി വേണം പ്രവര്‍ത്തിക്കാനെന്ന് അദ്ദേഹം പറഞ്ഞു. മാങ്ങാട്ടുപറമ്പില്‍ പോലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. … Read More

ലോഡ്ജ് മുറിക്കുള്ളില്‍ പോലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

അങ്കമാലി: അങ്കമാലി മൂക്കന്നൂരില്‍ ലോഡ്ജ് മുറിക്കുള്ളില്‍ പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍കുരിശ് പോലീസ് സ്‌റ്റേഷനിലെ സി പി ഒ മുളന്തുരുത്തി സ്വദേശി രാഹുല്‍ വാസുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പുത്തന്‍കുരിശ് സ്‌റ്റേഷനില്‍ ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ വൈകുന്നേരത്തോടെയാണ് മൂക്കന്നൂരിലെ … Read More